12:53, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= കോവിഡ് നാട് വാണീടും കാലം | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് നാട് വാണീടും കാലം
കോവിഡ് നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
കാർ ഇല്ല ബസ്സില്ല ലോറിയില്ല
വഴിയിലോ ആളുകൾ ഒന്നുമില്ല
തിക്കി തിരക്കിയ ട്രാഫിക് ഇല്ല
സമയത്തിന്നൊട്ടും വിലയുമില്ല
പച്ച നിറമുള്ള മാസ്ക് വച്ച്
കണ്ടാലും എല്ലാരും ഒന്നു പോലെ
കുറ്റം പറയണമെങ്കിൽ പോലും
വായ തുറക്കുവാൻ ആർക്ക് പറ്റും ?
തുന്നിയ മാസ്ക് ഒന്ന് കെട്ടിയിട്ട്
മിണ്ടാതിരിക്കാനോ എത്ര കാലം
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
വട്ടം കറക്കി ചെറുകീടം ഒന്ന്