ജി എൽ പി എസ് വളരാട്/അക്ഷരവൃക്ഷം/അമ്മ
അമ്മ
ഒരു കാട്ടിൽ മുയൽ അമ്മയും കുഞ്ഞും താമസിച്ചിരുന്നു. ചിന്നു കുട്ടൻ വികൃതി ആയിരുന്നു. അമ്മ പറഞ്ഞതൊന്നും അവൻ അനുസരിക്കില്ല. അമ്മ തീറ്റ തേടി പോയ നേരത്ത് അവൻ പുറത്തിറങ്ങി. അപ്പോൾ അതാ കണ്ടൻ പൂച്ച പമ്മിപ്പമ്മി ചിന്നു കുട്ടൻറെ നേരെ വരുന്നു. അമ്മേ എന്ന് ഉറക്കെ വിളിച്ച് ചിന്നു കുട്ടൻ ഓടടാ ഓട്ടം. കുറേനേരം ഓടി ഒരു വിധം ചിന്നു വീട്ടിൽ കയറി. കിതപ്പ് മാറിയപ്പോൾ അവൻ തിരിച്ചറിഞ്ഞു അമ്മയുടെ വാക്കിൻറെ വില.
|