മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/അമ്മുവിന്റെ പാവ

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മുവിന്റെ പാവ

ഒരു വീട്ടിൽ അമ്മുവും' അമ്മയും താമസിച്ചിരുന്നു.അമ്മുവിന് ഒരു പാവ ഉണ്ടായിരുന്നു. ആ പാവയേയും എടുത്ത് പാർക്കിൽ പോയി കളിച്ചു കൊണ്ടിരിക്കുമ്പോൾ പാവയെ കാണുന്നില്ല. അമ്മയോട് പാവയെ കാണുന്നില്ലെന്ന് പറഞ്ഞു. മോളേ ഞാൻ നിനക്ക് പുതിയ പാവ വാങ്ങിത്തരാം നീ ഇപ്പോ അന്റെ കൂട വാ അമ്മ പറഞ്ഞു. അങ്ങനെ അമ്മുവും അമ്മയും വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോൾ അമ്മയോട് അമ്മു ചോദിച്ചു . എപ്പഴാ പുതിയ പാവ വാങ്ങിത്തരുക എന്ന്. മോളേ നമുക്ക് നാള തന്നെ പോയി വാങ്ങിക്കാം. പിറ്റേ ദിവസം അമ്മുവും അമ്മയും പുതിയ പാവയെ കൊണ്ടു വന്നു. ഒരു ദിവസം അമ്മയും അമ്മുവും ബീച്ചിൽ പോയി. അവിടെ കുറേ കുട്ടികൾ കളിക്കുന്നുണ്ട്. ബീച്ചിൽ വച്ച് അമ്മുവിന്റെ പുതിയ പാവയെ വീണ്ടും കാണാതായി. അമ്മു അമ്മയോട് പാവയെ കാണുന്നില്ല എന്ന് പറഞ്ഞു. അവർ രണ്ടു പേരും പാവയെ തിരഞ്ഞു. അപ്പോൾ ബീച്ചിൽ നിന്ന് കളിക്കുന്ന കുട്ടികളുടെ കൈയ്യിൽ അമ്മുവിന്റെ പാവയെ കണ്ടു. അമ്മു കുട്ടികളോട് പറഞ്ഞു. ഇതെന്റെ പാവയാണെന്ന് . അപ്പോൾ അമ്മ പറഞ്ഞു മോളേ അത് കുട്ടികൾ എടുത്തോട്ടെ നിനക്ക് ഞാൻ പുതിയ പാവ വാങ്ങിച്ചു തരാമെന്ന്.അങ്ങനെ ആ കുട്ടികളും അമ്മുവും സന്തോഷത്തോടെ കളിച്ചു..

ഋതുനന്ദ.വി.പി
3 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ