ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കണം

20:45, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പാലിക്കണം
                         ഒരിക്കൽ ഒരു വീട്ടിൽ  വരുണും , അമ്മയും , അച്ഛനും ഉണ്ടായിരുന്നു. വരുൺ എപ്പോഴും വീടും പരിസരവും വൃത്തികേടാക്കിയിടുമ്പോൾ  അമ്മയും , അച്ഛനും എപ്പോഴും വരുണിനോട് പറയും വീടും പരിസരവും വൃത്തിയാക്കിയിടൂ. പക്ഷേ അവന്  അമ്മയും അച്ഛനും  പറയുന്നത് കേൾക്കാറേയില്ല. അപ്പോഴാണ്  അവന്റെ അയൽവാസിയായ നീനുക്കുട്ടി കളിക്കാൻ വിളിച്ചത്. കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നീനുവിന് മനസ്സിലായത്  വരുണിന് വ്യക്തിശുചിത്വം ഇല്ല എന്ന്. വരുണിന്റെ വളർന്ന നഖങ്ങളും അതിലെ ചെളിയും. കുളികഴിഞ്ഞ് രണ്ടു പേരും വീട്ടിലേക്ക് പോയി. അപ്പോഴാണ്  അവൾക്ക് ഓർമ്മ വന്നത്  വരുണിന്  വ്യക്തിശുചിത്വം പറഞ്ഞു കൊടുക്കണമെന്ന്. അവൾ വരുണിന്റെ വീട്ടിലേക്ക് ഓടിച്ചെന്ന്  അവനെ വിളിച്ചു. വരുൺ..... വരുൺ...... പക്ഷേ അവന്റെ  അമ്മയാണ്  പുറത്തേക്ക്  വന്നത്. എന്താ എന്തുപറ്റി നീനു? മാമി വരുണെവിടെ? ഉണ്ടല്ലോ വിളിക്കണേ. ആ വേണം മാമീ, മോനെ വരുൺ നീ വേഗം വാ... എന്താ അമ്മേ...  നീനു വന്നിട്ടുണ്ട്. അപ്പോഴേക്കും അവൻ ഓടി വന്നു. എന്താ നീനു? നീ  നഖങ്ങൾ  വെട്ടുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണം.അവൻ ശരിയെന്ന് പറഞ്ഞ് വീടും പരിസരവും ഓടിച്ചെന്ന് നോക്കി.അപ്പോൾ അവിടെ കുറേ ചിരട്ടയിലും പ്ലാസ്റ്റിക് കുപ്പികളിലും വെള്ളം നിറഞ്ഞു കിടക്കുന്നുണ്ടായിരുന്നു.അവൻ നല്ല കുട്ടിയായി വീടും പരിസരവും വൃത്തിയാക്കി.
അനവദ്യ .എം
2 സി ജിയുപിഎസ് അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ