ഒരു മത്സ്യവും
കടലിനെ
മുറിവേല്പിക്കാറില്ല
ഒരു പക്ഷിച്ചിറകും
ആകാശത്തിനു മീതെ
വിള്ളലുകളാഴ്ത്തുന്നില്ല
ഒരു ഭാരവും
ശേഷിപ്പിക്കാതെയാണ്
ശലഭം പൂവിനെ
ചുംബിക്കുന്നത്
എന്നിട്ടും....
എന്തുകൊണ്ട്?
മനുഷ്യൻ മാത്രം
ഭൂമിയെ ഇങ്ങനെ........!???
നശിപ്പിക്കുന്നു......???
അഫ്റ മർയം.കെ
7E [[|ജി.യു.പി.എസ്.കരിങ്കപ്പാറ]] താനൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത