ലോകമിങ്ങനെ നിശ്ചലമാക്കിയ രോഗമല്ലാത്ത രോഗാണു ജാതിമത ലിംഗഭേദമില്ലാതെ മനുഷ്യന് ഭീഷണിയായ രോഗാണു നീ കൂട്ടമായി നിന്നൊരു മാനവരാശിയെ ഒറ്റപ്പെടുത്തിയ രോഗാണു 'കൊറോണ 'ഞങ്ങൾ നിന്നെ വെറുക്കുന്നുവെങ്കിലും നിന്നിൽ ചില നൻമകൾ കണ്ടുകൊണ്ടിരിക്കുന്നു. മദ്യപിച്ച് വന്നിരുന്നൊരച്ഛൻ മദ്യപിക്കാതെ വീട്ടിലിരിക്കുന്നുണ്ടിപ്പോൾ പരസ്പരം കാണാത്ത മിണ്ടാത്ത കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു കളിതമാശകൾ പറഞ്ഞീടുന്നു. 'കൊറോണ 'നിന്നെ ഭയപ്പെടുന്നു ഞങ്ങളെങ്കിലും ..... 'കൊറോണ 'നിനക്ക് നന്ദി പറയുന്നു. ലോകത്തിന് സമാധാനം പകർന്നു നൽകാൻ ഞങ്ങളിൽ നിന്നുടനേ നീ ഒഴിഞ്ഞു പോയീടേണം.