കൊട്ടയോടി എൽ പി എസ്/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ

19:13, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14638 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്താം കൊറോണയെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്താം കൊറോണയെ

നമ്മുടെയെല്ലാം ജീവനു ഭീഷണിയായി
കൊറോണ വൈറസ് വന്നല്ലോ
കൊറോണയെ തുരത്താനായി
വീട്ടിലിരുന്നീടാം ഞങ്ങൾക്ക്
ലോകം മുഴുവൻ രോഗം പരത്തി
ഓടി നടക്കുകയാണീ വൈറസ്
അതിനായി നമ്മൾ വേണ്ട
മുൻ കരുതലുകൾ എടുക്കണം
തൊട്ടുകളിക്കാൻ പാടില്ല
കൈകൊടുക്കാൻ പാടില്ല
എങ്ങും പോകാതെ
വീട്ടിലിരുന്ന് കളിച്ചീടാം
എന്നും കൈകൾ സോപ്പിൽ കഴുക്കൂ
വൈറസ് ബാധയെ ഒഴിവാക്കാം
അകലം പാലിച്ചിട്ടാവേണം
കൊറോണയെ തുരത്തീടാൻ
ഭയപ്പെടേണ്ട കൂട്ടുകാരേ
ജാഗ്രതയോടെ ജീവിക്കൂ
കൊറോണയ്ക്കെതിരെ പൊരുതാം
പൊരുതാം ഞങ്ങൾക്ക്.
 

പാർവതി പി
1 കൊട്ടയോടി എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത