(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
വിശ്വ ഹൃദന്തം പിളർത്തി
മഹാമാരി നിന്നു ചിരിച്ചു
എല്ലാം കാൽക്കീഴിലാക്കി മർത്യൻ
നിസ്സാരനായി തലതാഴ്ത്തി
അകലങ്ങൾ പാലിച്ചു നിൽക്കാം
മനസ്സ് അകലാതെ നിന്നിടാം ഇപ്പോൾ
ഒരുമയായ് കൈകൾ കോർക്കാം
ഈ മഹാമാരിയെ തുരത്തി ഓടിക്കാം
സമത്വസുന്ദര മീ മണ്ണിൽ
ദൈവത്തിൻ നാടായി തിളങ്ങും
എന്റെ സുന്ദരി ഭൂമി
അതിജീവനത്തിന് മന്ത്രം ഹൃദയത്തിലെന്നും ഓർക്കാം