ജിയുപിഎസ് പറക്കളായി/അക്ഷരവൃക്ഷം/ മഴയിൽ നീറിയ ബാല്യം
മഴയിൽ നീറിയ ബാല്യം നേരം പുലർന്നു .എന്നും കിഴക്കൻ ചക്രവാളത്തിൽ ഇളം പുഞ്ചിരിയോടെ നിൽക്കുന്ന സൂര്യനെ കാണാനില്ല .ഇരുണ്ട ആകാശത്ത് നിന്നും ആർത്തു പെയ്യുന്ന മഴ .മഴയുടെ ഇരമ്പം കേട്ടാണ് മീനു ഉണർന്നത് .
അവൾ വളരെ സന്തോഷത്തിലാണ് .കാരണം ഇന്നാണ് സ്കൂൾ തുറക്കുന്നത് .അപ്പോഴാണ് അവൾ ഓർത്തത് , അച്ഛൻ പുള്ളികുട വാങ്ങിത്തരാമെന്നു പറഞ്ഞു ഇന്നലെ വീട്ടിൽ നിന്നും പുറപെട്ടതാണ്.അവൾ അച്ഛനെ തെരഞ്ഞു .എവിടെയും കാണാനില്ല .അമ്മയോടന്വേഷിച്ചു . "അമ്മേ ,എനിക്ക് പുള്ളിക്കുടയും വാങ്ങി വരാമെന്ന് പറഞ്ഞ അച്ഛനെവിടെ ?" "ഇന്നത്തേക്ക് ക്ഷമിക്കു മോളെ ,അച്ഛൻ പോയിട്ട് ഇതുവരെ തിരിച്ചെത്തിയിട്ടില്ല" അവൾക്കു നിരാശയായി , "നീ വിഷമിക്കേണ്ട മോളെ ,ഇന്ന് വൈകിട്ടു വരും "അമ്മ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു . "അപ്പോൾ ഈ പെരുമഴയത്ത് ഞാൻ എങ്ങനെ പള്ളികുടത്തിൽ പോകും" അവൾ അന്വേഷിച്ചു . അമ്മ പറഞ്ഞു "ഇന്നത്തേക്ക് വഴയില ചൂടി പോകാം ." മീനു മനസില്ല മനസ്സോടെ സമ്മതം മൂളി . മീനു വാഴയിലയും ചൂടി വരുന്നത് കണ്ടു മറ്റു കുട്ടികൾ അവളെ കളിയാക്കി .അപ്പോൾ മീനു പറഞ്ഞു ,ഇന്ന് എന്റെ അച്ഛൻ ഭംഗിയുള്ള പുള്ളിക്കുടയുമായി വരും . വൈകിട്ട് പെട്ടെന്നവൾ വീട്ടിലേക്കു ഓടി .അച്ഛനെ കാത്തിരിക്കാൻ തുടങ്ങി .കാത്തിരുന്നു കാത്തിരുന്നു നേരം ഏറെയായി .അമ്മ അവളോട് ഉറങ്ങാൻ പറഞ്ഞു .രാവിലെ അച്ഛനെ തിരക്കിയപ്പോൾ കാണാനില്ല .അന്നും പതിവ് പോലെ അന്വേഷിക്കുകയും വാഴയിലയും ചൂടി പോവുകയും ചെയ്തു .അന്നും അവളെ കൂട്ടുകാർ ഏറെ കളിയാക്കി .അവൾ ഏറെ സങ്കടപെട്ടു .അവളോടു ആരും മിണ്ടാറുമില്ല.അവൾ ഏകാന്തതയിൽ മുഴുകി നിന്നു .അങ്ങനെ അവർ രണ്ടു മൂന്നു ദിവസം കൂടി കാത്തു നിന്നു .എന്നും മീനു മണ്ണെണ്ണ വിലക്ക് കത്തിച്ചു നിറകണ്ണുമായി അച്ഛനെ കാത്തിരിക്കും .മീനുവിൻറെ അമ്മയ്ക്ക് ഭയവും സങ്കടവും ഇരട്ടിച്ചു . വൈകാതെ വീട്ടിൽ പട്ടിണിയാവാൻ തുടങ്ങി .വാങ്ങിവച്ച സാധനങ്ങളൊക്കെ കഴിഞ്ഞു .വാങ്ങാൻ കാശില്ല .പണിക്കു പോകാനും പറ്റില്ല .മഴ തോർന്നിട്ട് വേണ്ടേ . ഒരു ദിവസം രാത്രിയിൽ വിശന്നു പൊരിഞ്ഞ വയറോടെ മീനു അച്ഛനെ നോക്കി കൊണ്ടിരിക്കുകയായിരുന്നു .അപ്പോൾ അങ്ങ് ദൂരെ നിന്നും ഒരു പ്രകാശം വരുന്നത് അവൾ കണ്ടു .അത് അച്ചനായിരിക്കുമെന്ന്പറഞ്ഞു അവൾ ആർത്തു വിളിച്ചു .അപ്പോൾ അമ്മയും ആകാംഷയോടെ നോക്കി .അടുത്തെത്തിയപ്പോൾഅതവളുടെ അച്ഛനായിരുന്നില്ല .വേറൊരാളായിരുന്നുഅദേഹത്തിനോട്എന്തിനാ ഇങ്ങോട്ട്വന്നതെന്ന് തിരക്കിയപ്പോഴാണ് മീനു അറിഞ്ഞത് ,അച്ഛന്ൻറെമരണവിവരം അറിയിക്കാൻ വന്ന ദൂതനായിരുന്നുഅതെന്നു .അവൾ ആകെ തളർന്നുപോയി .മീനുവും അമ്മയും പൊട്ടികരഞ്ഞു . വളരെ അധികം മഴയുള്ള ഒരു രാത്രിയിൽ വാഹനമിടിചായിരുന്നു അച്ഛൻ മരിച്ചത് എന്നാണ് അദ്ദേഹംപറഞ്ഞിട്ട് പോയത് .പിന്നീട് ആ വീട്ടിൽ കൊടും ദാരിദ്ര്യംആയിരുന്നു .ദാരിദ്ര്യത്തിൻറെ തീച്ചൂളയിൽ അകപെട്ടു ആ ബാല്യം നീറി .
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |