ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ/അക്ഷരവൃക്ഷം/ഇന്ത്യയിലെആരോഗ്യപ്രശ്നങ്ങള‍ുംപ്രതിവിധികള‍ും

16:54, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇന്ത്യയിലെ ആരോഗ്യ പ്രശ്നങ്ങളും പ്രതിവിധികളും

വർത്തമാന ഇന്ത്യയിലെ ജനങ്ങളുടെ ആയുർദൈർഘ്യം കൂടിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യ നിലവാരം വളരെ പിന്നോട്ട് പോയിട്ടുണ്ട്.അതിനു കാരണങ്ങൾ പലതാണ്. പരിസര മലിനീകരണം, ശുചിത്വ നിലവാരം, നല്ല ഭക്ഷണത്തിന്റെ അഭാവം, ഫാസ്റ്റ്ഫുഡ് ലേക്കുള്ള ചുവടുമാറ്റം , തുടങ്ങിയ കാരണങ്ങൾ അനേകം .വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർധന ,പുതിയ വ്യവസായ കേന്ദ്രങ്ങളുടെ വരവ്, രാസവസ്തുക്കളുടെ ഉപയോഗം, വനനശീകരണം തുടങ്ങിയവയൊക്കെ പരിസര മലിനീകരണത്തിന് കാരണമാകുന്നു. ലാഭേച്ഛയോടെയുള്ള കൃഷി, ഭക്ഷണത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുത്തി. അതോടൊപ്പം വ്യായാമത്തിൽ ഉണ്ടായ ഗണ്യമായ കുറവ് വർത്തമാനകാലത്തെ മനുഷ്യൻറെ ആരോഗ്യസ്ഥിതി മോശമാക്കി. നല്ല ഭക്ഷണവും , നല്ല വ്യായാമവും , ശുദ്ധമായ വായുവും, ശുദ്ധമായ കുടിവെള്ളവും , ഒരു ജനതയുടെ ആരോഗ്യസംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. അതു നമുക്ക് കാത്തു സൂക്ഷിക്കാം.

പുതുതലമുറയും ആഹാരവും

കണ്ണഞ്ചിപ്പിക്കുന്ന നിറവും മനം കവരുന്ന മണവും രുചികളും നൽകി ഭക്ഷണം വിൽപ്പന നടത്തുന്നു.അലങ്കരിച്ച ഭക്ഷണശാലകളുടെയും ബേക്കറികളുടെയും മുൻപിൽ പുതുതലമുറ അകപ്പെട്ടിരിക്കുന്നു. വീട്ടിലെ ഭക്ഷണങ്ങൾ മതിയാവാതെ ഏവരും റസ്റ്റോറൻറ്കളിലേക്ക് ചേക്കേറുന്നു ,ചില ദേശാടന പക്ഷികളെ പോലെ .ഫാസ്റ്റ് ഫുഡിലെ ട്രാൻസ്ഫാറ്റ്കളും കൊതിപ്പിക്കുന്ന നിറങ്ങളും നാക്കുകടിച്ചു പോകുന്ന രുചിയും ഒക്കെ വെറും പുറംപൂച്ചാ ണെന്നും ഇവ ശരീരത്തിൽ എത്തിയാൽ പഠന പ്രശ്നങ്ങൾക്കും , അമിത വണ്ണത്തിനും , ഹൃദയ ധമനി രോഗങ്ങൾക്കും കാരണമാകും എന്ന വസ്തുത നാം തിരിച്ചറിയാതെ പോകുന്നു.നമ്മുടെ തീൻ മേശകൾ ഫാസ്റ്റ്ഫുഡ് കയ്യടക്കുന്ന നിൽക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ശരീരത്തെയും നിരവധി രോഗങ്ങൾ കയ്യടക്കി വെച്ചിരിക്കുകയാണ് എന്ന സത്യം നാം തിരിച്ചറിയേണ്ടതുണ്ട്.

ആഹാരവും ആരോഗ്യവും

നമ്മുടെ ഏറ്റവും വലിയ സമ്പത്ത് നമ്മുടെ ആരോഗ്യമാണ്.എന്നാൽ നാം ഏറ്റവും അലസമായി കൈകാര്യം ചെയ്യുന്നതും നമ്മുടെ ആരോഗ്യമാണ്.ആരോഗ്യ മില്ലായ്മയുടെയും ,ആരോഗ്യത്തിന്റെയും യഥാർത്ഥ കാരണം നമ്മുടെ ഭക്ഷണം തന്നെയാണ്.നാം കഴിക്കുന്ന ഭക്ഷണത്തിൽ കൂടി കിട്ടുന്ന പോഷകങ്ങളാണ് നമ്മുടെ ആരോഗ്യത്തിന് കാവൽക്കാർ [മാംസം,കൊഴുപ്പ്,അന്നജം, ജീവകങ്ങൾ, ധാതുലവണങ്ങൾ ] ആഹാരത്തിൽ ഈ ഘടകങ്ങൾ അടങ്ങിയിരിക്കണം. പലതരത്തിലുള്ള അമിനോ ആസിഡുകൾ ചേർന്നതാണ് മാംസം, മത്സ്യം , മുട്ട,പാൽ, ധാന്യങ്ങൾ മുതലായവകളിലെല്ലാം മാംസ്യം ഉണ്ട് .ഇന്നത്തെ കാലഘട്ടത്തിൽ ആരോഗ്യ കാര്യത്തിൽ വളരെ യേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഭാരതീയ ദർശന പ്രകാരം ഓരോ ശരീരവും സൃഷ്ടിച്ചിരിക്കുന്നത് പഞ്ചഭൂതങ്ങളായ ഭൂമി, ജലം, വായു,ആകാശം, അഗ്നി എന്നിവ കൊണ്ടാണ്.ആയുർവേദ ശാസ്ത്രപ്രകാരം ആഹാരത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചഭൂതങ്ങളും ഷഡ്സങ്ങളും ശീലിക്കേണ്ട ആഹാര ക്രമങ്ങളും അതിൻറെ അളവുമെല്ലാം ഒരു പരിധിവരെ ശീലിച്ചാൽ ഇന്നത്തെ പല ജീവിതചര്യ രോഗങ്ങളും തടഞ്ഞു നിർത്തുകയോ രോഗത്തെ പാടെ മാറ്റി എടുക്കുകയും ചെയ്യാം.മധുരം, അമ്ളം, ഉപ്പ്, എരിവ് ,കയ്പ്, ചവർപ്പ് ഈ രസങ്ങളുടെ യഥാർത്ഥത്തിലുള്ള ഉപയോഗരീതിയും മനസ്സും നല്ല ആരോഗ്യത്തോടെയിരിക്കുവാൻ അത്യന്താപേക്ഷിതമാണ്.


ആരോഗ്യവും ശുചിത്വവും

ആരോഗ്യം : ഒരു വ്യക്തിയുടെ പൂർണ്ണ ശാരീരിക മാനസിക സാമൂഹികക്ഷേമവും രോഗങ്ങളിൽ നിന്നുള്ള പൂർണ്ണ സ്വാതന്ത്ര്യവുമാണ് ആരോഗ്യം.
വ്യക്തി ശുചിത്വം : - വ്യക്തി ആരോഗ്യവും ആരോഗ്യ സംരക്ഷണവും . - കൃത്യമായ ശുചീകരണം - കുളി, വൃത്തിയുള്ള വസ്ത്രം,നഖം, തലമുടി ചീകൽ ,ഷേവിംഗ് ,പല്ല് തേക്കൽ. - പലതരത്തിലുള്ള രോഗങ്ങൾ അകറ്റാൻ കഴിയും . - പാത്രങ്ങൾ, കൈകൾ, ഉപയോഗിക്കുന്ന സ്ഥലം,അടുക്കള എന്നിവ ശുചിയായിരിക്കണം. - വ്യക്തിശുചിത്വം ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു.

സമാപ്തി

സന്തോഷകരമായ ഒരു ജീവിതത്തിന് ആരോഗ്യമുള്ള ഒരു മനസ്സും ശരീരവും അത്യന്താപേക്ഷിതമാണ്. ആരോഗ്യമുള്ള ഒരു ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സുണ്ടാകു .ആരോഗ്യമുള്ള ഇന്നത്തെ ജനതയാണ് നാളെയുടെ വാഗ്ദാനങ്ങൾ .പക്ഷേ ഇന്ന് ഈ വചനങ്ങൾ കൊന്നും ഈ ഭൂമുഖത്ത് സ്ഥാനം ഇല്ലാതായിരിക്കുന്നു .തിരക്കുകൾ നിറഞ്ഞ ഈ ദൈനംദിന ജീവിതത്തിൽ ആരോഗ്യമുള്ള ശരീരവും മനസ്സും പടുത്തുയർത്താൻ നമ്മുടെ ഭക്ഷണ രീതികൾ,എല്ലാം പാടെ മാറ്റേണ്ടിയിരിക്കുന്നു . ബർഗർ, പിസ്സ,പോലുള്ള ജങ്ക് ഫുഡുകൾ കൊണ്ട് പല മാരകമായ രോഗങ്ങളും നമ്മുടെ ജീവിതത്തിലേക്ക് എത്തിച്ചേരുന്നു ,ഇതുമൂലം മരണം സംഭവിക്കുന്നു .


ആരോഗ്യമുള്ള ഒരു മനസ്സും ശരീരവും പടുത്തുയർത്താൻ നമ്മുടെ ഇന്ത്യൻ ജനതയ്ക്ക് സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ട് നന്ദി.

നിരഞ്ജന . എസ്
8 L ജി എച്ച് എസ് എസ് നട‍ുവണ്ണ‍ൂർ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം