മഞ്ഞു പോയ് വേനലായ് പൂമരം പൂക്കാതായി ചിരിമാഞ്ഞ കുഞ്ഞുപൂ തല താഴ്ത്തി നിൽക്കുന്നൂ തളിരിലകൾ കാണാതായ് പുഴകളും കാണാതായ് കുഞ്ഞു നീർച്ചാലും വരണ്ടുപോയി അതിൽ നീന്തി തുടിച്ച പരലും പോയി പാടും കുയിലും പറന്നു പോയി മീനില്ല പുഴയില്ല പൂവില്ല പുല്ലില്ല മരമില്ല കുന്നിൻ ചെരുവുമില്ല കിളിയില്ല അണ്ണാറക്കണ്ണനില്ല പാടത്തു കുട്ടികളാരുമില്ല ചുട്ടു പഴുത്ത മണൽത്തരികളല്ലാതെ ഒന്നുമേ ചുറ്റിലും ബാക്കിയില്ല നഷ്ടപ്പെട്ടവക്ക് പകരമായി വെക്കുവാനൊന്നുമേ ബാക്കിയില്ല
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത