രാത്രിതൻ യാമങ്ങളിൽ ഉയർന്നു കേൾക്കുന്നു ദീനമാം രോദനങ്ങൾ അങ്ങു ദൂരത്തായ് കേട്ടിടുന്നു മദ്യപർ തൻ അട്ടഹാസം താതൻ തൻ ഭീതിതമാം നാദം കേട്ട് വിറപൂണ്ട് കുഞ്ഞുമക്കൾ ഓടി ഒളിക്കുകയായ് ഇരുളിൻ മറവിൽ ഒച്ചയില്ല ബഹളമില്ല ,മദ്യപർ തൻ പാട്ടുമില്ല ഇന്നീ കോവിഡു കാലത്ത് വീടുകൾ ശാന്തമായ്, ഭയമില്ല, ഭീതിയില്ല കുട്ടികൾ സന്തോഷചിത്തരായ് ഉല്ലസിച്ചിടുന്നു രക്ഷിതാക്കൾക്കൊപ്പം അറിയാതെ ഞാൻ ആശിച്ചു പോകുന്നു മദ്യമില്ലാത്ത നാളുകൾ വേണ്ട നമുക്കിനി വേണ്ട മദ്യശാലകൾ അറിയാതെയെൻ മനം ചൊല്ലിടുന്നു കോവ്ഡുകാലമേ നിനക്കു നന്ദി
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത