(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടിക്കുരങ്ങൻ
കാട്ടുമരത്തിൽ കൊമ്പുകൾ തോറും
കയറാം മറിയാം ചാടാം
വാലാൽ ചില്ലത്തുമ്പിൽ ചുറ്റി
വലിഞ്ഞു കിടന്നൊന്നാടാം
കായിക വിദ്യകളിങ്ങനെ പലതും
കാട്ടും ഞാൻ പഴങ്ങൾ തേടും
വാലില്ലാത്തവർ നിങ്ങളെയെറിഞ്ഞാൽ
വാൽ പൊക്കിക്കൊണ്ടോടും