ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ബന്ധനം

ബന്ധനം

ലോക്ക് ഡൗൺ ലോക്ക് ഡൗൺ
എവിടെ തിരി‍ഞ്ഞാലും
ലോക്ക് ഡൗൺ ലോക്ക് ഡൗൺ
എവിടേക്കും പോകേണ്ട
ലോക്ക് ഡൗൺ ലോക്ക് ഡൗൺ
ക്ഷേത്രത്തിൽ പോകേണ്ട
മാർക്കറ്റിൽ പോകേണ്ട
ഓഫീസിൽ പോകേണ്ട
സ്കൂളിലും പോകേണ്ട
കല്യാണം കൂടേണ്ട
മരണത്തിന് പോകേണ്ട
എവിടെ തിരി‍ഞ്ഞാലും
ലോക്ക് ഡൗൺ ലോക്ക് ഡൗൺ
ബീവറേജിലും ക്യൂ ഇല്ല
മാളിലും ആളില്ല
സിനിമക്കാരെല്ലാരും
എങ്ങു പോയോ?
ഇടവഴീം ശൂന്യമായ്
നടവഴീം ശൂന്യമായ്
മൈതാനവും ബീച്ചും
നിശബ്ദമായ് പോയ്
കൂട്ടരേം കാണേണ്ട
ബന്ധൂനേം കാണേണ്ട
സൗഹൃദപ്പൂക്കാലം
എങ്ങോപോയി
പൂച്ചയ്കും പട്ടിക്കും വഴി നടക്കാം
പക്ഷേ മനുഷ്യർക്കൊന്നും നടന്നുകൂടാ
എന്തൊരു കാലമിതെന്തൊരു കാലം
ഇനിയെന്നു നാമെല്ലാം ഒത്തുകൂടും
മാവേലി നാടുഭരിച്ച പോലെയിന്ന്
മാനുഷരെല്ലാരു ഒന്നുപോലായ്
ഉച്ഛനീചത്വങ്ങളൊന്നുമില്ല ഭൂവിൽ
എല്ലായിടത്തും കോവിഡ് മാത്രം
ഇവനെ തുരത്തുവാനായ് നമ്മൾ
ലോക്ക് ഡൗണിൽ തന്നെ കിടന്നിടേണം
ഒരു നല്ല പുലരിയെ
കണ്ടുണരാൻ....
ഒരു നല്ല നാളയേ
വരവേൽക്കുവാൻ..
 

സൽദീപ്
8 D ഗവ. എച്ച്.എസ്.എസ്.കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത