Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വേട്ടയാടുമ്പോൾ
<poem>
കൊറോണ വേട്ടയാടുമ്പോൾ
കൊറോണയുണ്ടത്രേ കൊറോണ
ഇപ്പോൾ കൊടുംഭീകരനാം അവനൊരു കൃമികീടo
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനാം മാനവരൊക്കെയും
വിധിയിൽ പടച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്.
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്ന്
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു.
ഞാനില്ല ഞാനില്ല എന്നോതിക്കൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്.
|