ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/ഒരു തണൽ താഴ്‍വാരം
ഒരു തണൽ താഴ്‍വാരം
ഒരു കൊച്ചു ഗ്രാമം ആ ഗ്രാമത്തിൽ എല്ലാവരും ഒരുമയോടെ ആയിരുന്നു കഴിഞ്ഞിരുന്നത് . അവിടെ ഒരു പള്ളിക്കൂടം ഉണ്ടായിരുന്നു ആ പള്ളിക്കൂടത്തിൽ പഠിക്കുന്ന ഒരു കൊച്ചു മിടുക്കി ആണ് അമ്മു . അവൾ ദയയും കാരുണ്യവും ഉള്ള ഒരു കുട്ടിയായിരുന്നു ഒരു ദിവസം അവൾ പള്ളിക്കൂടത്തിലേക്കു പോകുമ്പോൾ പാടവരമ്പിൽ ഒരു ചെറിയ വൃക്ഷത്തൈ കണ്ടു അവൾ അതെടുത്ത് പള്ളിക്കൂടത്തിലേക്ക് കൊണ്ടുപോയി പിന്നെ അവൾ ആലോചിച്ചു ഇത് ഏത് വൃക്ഷത്തൈ ആണാവോ അവൾക്ക് അത് ഏത് ചെടി ആണെന്ന് മനസ്സിലായില്ല എന്നാലും അവളത് പള്ളിക്കൂടത്തിലെ പുറത്ത് ഗ്രൗണ്ടിനരിക്ൽ നട്ടു അത് അവൾ മറ്റു കുട്ടികളോട് പറഞ്ഞു. കുട്ടികൾ പിറ്റേദിവസം പലരീതിയിലുള്ള മരത്തൈകൾ കൊണ്ട് നട്ടു അമ്മുവിന് വളരെ സന്തോഷമായി. കുറേ വർഷങ്ങൾക്കു ശേഷം പൂർവവിദ്യാർഥിസംഗമം നടക്കുമ്പോൾ പള്ളിക്കൂടത്തിൽ വച്ച് അവർ കണ്ടുമുട്ടി. അവർ പരസ്പരം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു അമ്മു അവരോട് എല്ലാവരോടുമായി പറഞ്ഞു. നമ്മൾ നട്ട ആ വൃക്ഷത്തൈകൾ ഇല്ലേ അവിടേക്ക് പോകാം, നമുക്ക് അവിടെ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു എല്ലാവരും അവരവരുടെ മരത്തിൻ അടുത്തെത്തി അപ്പോഴാണ് അമ്മു നട്ട തൈ മാവ് ആണെന്ന് മനസ്സിലായത് അതിൽ കുറെ പഴുത്ത മാമ്പഴങ്ങൾ, അമ്മുവിന്റെ ഉറ്റസുഹൃത്തായ സുഹ്റ പറഞ്ഞു നമ്മൾ നട്ട തൈകൾ ഇപ്പോൾ ഇവിടെ പഠിക്കുന്ന ഓരോരുത്തർക്കും ഒരു വലിയ തണലായി മാറിയിരിക്കുന്നു അപ്പോൾ അമ്മുവിനെ കയ്യടിച്ച് എല്ലാവരും അനുമോദിച്ചു.
|