10:37, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin35268(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അദൃശ്യനായ ശത്രു <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അദൃശ്യനായ ശത്രുവിൽ നിന്നും
രക്ഷപ്പെടലിൻ മാർഗ്ഗം തേടി
ശരീരം കൊണ്ടങ്ങകലുന്നു
മനസ്സുകൊണ്ടങ്ങടുക്കുന്നു.
ഉറ്റവനായാലെന്താ.....
ഉടയവനായാലെന്താ...
കൊറോണവന്നണഞ്ഞാൽ പിന്നെ
ഏവനും ഒറ്റയ്ക്കാണപ്പോൾ.....
ഒറ്റപ്പെടലിലിഴയുന്നു......
സമൂഹത്തിൽ നിന്നകലുന്നു.....
വൃത്തിയായിട്ടിരിക്കേണം...
ജാഗ്രതയോടെ കഴിയേണം....
ലോകം മുഴുവൻ വെട്ടിപ്പിടിക്കാൻ....
മതിമറന്നു പറക്കും മനുഷ്യനെ
മറഞ്ഞിരുന്നു കൊറോണ തീർക്കും......
ദാരുണമായൊരു ജീവിതചക്രം......
വേരറുത്ത് വിട്ടീടണം....
നരഭോജിയാം കൊറോണ യെ....
ലോകശാന്തി കാക്കാനായ്......
നിതാന്ത ജാഗ്രത പാലിക്ക…….
അധികാരി വാക്കുകൾ മാനിക്ക!
ലോകാ: സമസ്താ: സുഖിനോ: ഭവന്തു: