ഗവ.എച്ച്എസ്എസ് കാക്കവയൽ
ഗവ.എച്ച്എസ്എസ് കാക്കവയൽ | |
---|---|
വിലാസം | |
കാക്കവയല്‍ വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-03-2010 | Dcwyd |
ചരിത്രം
ഡെക്കാന്‍ പീഠ ഭൂമിയുടെ തെക്കേ അറ്റമായ വയനാട് സമുദ്രനിരപ്പില്‍നിന്ന് 700 മുതല്‍ 2100 വരെ നിമ്ന്നോതങ്ങളില്‍ സ്ഥിതിചെയ്യുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ 'വയനാട്' എന്ന പേരില്‍ ഒരു പ്രത്യേക സ്ഥലമോ ടൌണോ ഇല്ല . മൊത്തം ജില്ലക്ക് വയനാട്' എന്ന് പേരിട്ടിരിക്കുന്നു. 2132 ച.കി.മീ. വരുന്ന വയനാടിന്‍റെ വടക്ക് ഒരു ഭാഗവും തെക്കും പടിഞ്ഞീറും കേരളത്തിന്‍റെ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം , ജില്ലകളും ചേര്‍ന്നു കിടക്കുന്നു. വടക്ക് കിഴക്ക് ഭാഗം കര്‍ണ്ണാടകയിലെ കൂര്‍ഗും തെക്ക് കിഴക്ക് ഭാഗം തമിഴ്നാടിന്‍റെ നീലഗിരി മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നു . 7ലക്ഷത്തിലധികവും ജനസംഖ്യയും 3താലൂക്കുകളും 25പഞ്ചായത്തുകളുംമുള്ള വയനാട് ജില്ലയില്‍ 15 -ഓളം ആദിവാസി വിഭാഗങ്ങളും ഒരു നൂറ്റാണ്ടു മുന്‍പ് കുടിയേറിയ നാനാജാതിമതസ്ഥരും സഹവര്‍ത്തിത്തത്തോടെ ജീവിക്കുന്നു . 2001-ലെ സെന്‍സസ് പ്രകാരം 7,86,627 ആണ് ജനസംഖ്യആദിവാസികളുടെ ജനസംഖ്യ അന്വേഷിക്കുമ്പോള്‍ ചില ഗോത്രസമൂഹങ്ങള്‍ ഒഴികെയുള്ളതെല്ലാം തന്നെ കേരളത്തിന്‍റെ സമീപസംസ്ഥാനങ്ങളില്‍ നിന്നും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കുടിയേറിയവരാണെന്ന് വയനാടിനെ ഇന്നത്തെ രീതിയിലുള്ള ഒരു കാര്‍ഷിക മേഖലയാക്കിമാറ്റിയത് . വയനാട്ടിലെ പ്രധാന കൃഷി കാപ്പി , കുരുമുളക് , നെല്ല് , എന്നിവയാണ് . കൂടാതെ തെങ്ങ്, കമുക് , ഏലം, തേയില, വാഴ, ഇഞ്ചി, വിവിധയിനം പച്ചക്കറികള്‍ എന്നിവയും കൃഷിചെയ്തുവരുന്നു .വാനിലയും റബ്ബറുമാണ്പുതിയ കൃഷികള്‍ വയനാടിന്റെ മുഖ്യസാമ്പത്തിക വരുമാനവും കൃഷിയില്‍ നിന്നുതന്നെ . കുന്നും മലയും ഇടതൂന്ന കാടികളും അത്യപൂര്‍വമായ സസ്യജീവിജാലങ്ങളും പുല്‍മേടുകളും പാറക്കെട്ടുകളും ഗുഹകളും അരുവികളുംതോടുകളും വെള്ളച്ചാട്ടങ്ങളും കൃഷിയിടങ്ങളും നിറഞ്ഞ വയനാട് വിനോദസഞ്ചാരികളുടെ ദൃഷ്ടിയില്‍ ദൈവത്തിന്റ സ്വന്തം നാട് എന്ന് അറിയപ്പെടുന്നുസാഹസിക വിനോദസഞ്ചാരമേഖലയില്‍ 'വയനാട് ഇപ്പോള്‍ കുതിച്ചുയര്‍ന്നുകൊ ണ്ടിരിക്കുന്നു. സ്വതവേ സുഖകരമായ കാലാവസ്ഥയുള്ള വയനാട്ടിലെ ശരാസരി ചൂട് 15.cനും30.cനും ഇടക്കാണ്. നാള്‍ വഴീകള്‍ പിന്നിട്ടുകൊണ്ടിരിക്കുന്ന വയനാട്ടിലെ വൈത്തുരി താലൂക്കില്‍ മുട്ടില്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന കാക്കവയല്‍ ജി എച് എസ് എസിന്റെ ചരിത്രത്തിലേക്ക് വയനാട്ടിലെ സുന്ദരമായ ഗ്രാമമാണ് കാക്കവയല്‍ .ഒരു പക്ഷേ ഈ പേര് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം . നിങ്ങള്‍ കരുതും കാക്കകളും വയലുകളും ഉള്ളതുകൊണ്ടാണെന്ന്.എന്നാല്‍ യാഥാര്‍ത്ഥ്യം അതൊന്നുമല്ല പണ്ട് ഒരു കാക്ക വയലിനുമുകളിലൂടെ പറന്നാല്‍ ഒന്ന് വിശ്രമിക്കാതെ അക്കരയെത്താന്‍ കഴിയില്ല അത്രമാത്രം വയലാണ് .അങ്ങനെ കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന വയലുകളുള്ള ഈ പ്രദേശത്തിന് കാക്കവയല്‍ എന്നു പേരു ലഭിച്ചു . കാട്ട് നായ്ക്കര്‍, ഊരാളന്‍, പണീയന്‍, അടിയാനര്‍ , കിറുമ്മന്‍, കുറുച്യര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള ആളുകളാണ് ഈഗ്രാമത്തിലുള്ളത് ഇവരില്‍ തന്നെ താഴ്ന്നവര്‍, ഉയര്‍ന്ന്വര്‍, എന്നവിവേചനവും ജാതി വ്യവസ്ഥയും നില നിന്നിരുന്നു ഇടുങ്ങിയ വഴികളുള്ളഈ ഗ്രാമത്തീലെ ഏക ഗതാഗതമാര്‍ഗം എന്നത് കാളവണ്ടിയായീരുന്നു മാത്രവുമല്ല വയനാടിനെ മറ്റു ജില്ലകളുമായി ബന്ധിപ്പിക്കുന്ന രാജലക്ഷ്മി സി.ഡബ്ലു. എം . എസ്, സി. സി എന്നീ ബസ്സുകള്‍ കാക്കവയലില്‍ കൂടിയാണ് കടന്നു പോയിരുന്നത് . തികച്ചും വ്യത്യസ്ഥമായഒരു സാമൂഹ്യ വ്യവസ്ഥയാണ്ഈഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നത്. ജന്മിത്വത്തിന്റെ നീരാളിപ്പിടുത്തം ഇല്ലങ്കില്‍ പോലും തീണ്ടലും അനാചാരങ്ങളും ഈ ഗ്രാമത്തില്‍ നില നിന്നിരുന്നു.
മാധ്യമങ്ങളുടെ ലഭ്യത വളരെ കുറവുള്ള ഈ ഗ്രാമത്തില്‍ ഒന്നോ രണ്ടോ വീടുകളില്‍ മാത്രം വരുത്തിയ മാതൃഭൂമിയാണ് പുറം ലോകത്തെ പറ്റിയുള്ള വിവരങ്ങള്‍ ഇവരിലേക്കെത്തിച്ചത് . പണ്ട് രാവിലെ 10,11 മണിവരെ പത്രം വരുന്നതും നോക്കിയുള്ള കാത്തിരിപ്പ് ഇന്നും ദാസ് വൈദ്യര്‍ സാര്‍ ഓര്‍ക്കുന്നു ഇന്നദ്ധേഹത്തിന് 5.00 മണി ആകുമ്പോഴേക്കും പത്രം ലഭിക്കും . പണ്ട്
പാവപ്പെട്ട അറിവില്ലാത്തവരുടെ ഇടയിലേക്ക് വാര്‍ത്തകള്‍ എത്തിച്ചത് കാളവണ്ടിക്കാരാണ് . ഇവര്‍ ചന്തയില്‍ പോയി വരുന്നതും കാത്ത് കവലയില്‍ ഒരു കൂട്ടം ആളുകള്‍ ഉണ്ടാകും . പഴയ ഗ്രാമത്തിന്റെ പ്രത്യേകതകള്‍ അവരുടെ വിനോദോപകരണങ്ങളിലും തെളിഞ്ഞിരുന്നു പഴയ ഗ്രാമവാസികള്‍ പ്രധാനമായും വിനോദത്തിന് ഉപയോഗിച്ചത് തുടി, ചീനി ,എന്നിവയാണ്. ഇതുപയോഗിച്ചു കൊണ്ടുള്ള അവരുടെ ആചാരങ്ങള്‍ വ്യത്യസ്ഥമാണ് . ദൈവം കാണല്‍, കോഴി ബലി, ഗദ്ദിക,മുതലായ ആചാരങ്ങള്‍ യഥാത്ഥത്തില്‍ ഇന്നുള്ളവര്‍ക്ക് കൌതുകം തോന്നിക്കും വിധമാണ് . ജി എച് എസ് എസ് കാക്കവയലിന് മുമ്പ് ഈ പ്രദേശത്ത് ഗുരുഗുലസമ്പ്രദായം നിലനിന്നതായി അറിഞ്ഞിട്ടില്ല . അതുകൊണ്ടുതന്നെ അവരുടെ വിദ്യാഭ്യാസ അവസ്ഥ വളരെ ശോചനായമായിരുന്നു അദ്ധ്യായം -2 തിരിഞ്ഞുനോട്ടം കാക്കവയല്‍ പ്രദേശത്ത് മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ആദിവാസികള്‍ കൂടുതലാണ് എന്നാല്‍ ഇവര്‍ക്കെല്ലാം കൂടി വൈത്തിരി താലൂക്കിലെ മുട്ടിലില്‍ സ്ഥിതി ചെയ്യുന്ന വെല്‍ഫയര്‍ സ്ക്കൂള്‍ മാത്രമാണ് ഉണ്ടായിരുന്നത് . കാക്കവയല്‍ തന്നെ എ,വി. രാധാകൃഷ്ണന്‍, എം. എല്‍ .എ ആയിരുന്ന മധുര,പി.റ്റികൃഷ്ണന്‍ നായര്‍, എന്നിവര്‍ ചേര്‍ന്ന് മുട്ടിലിലുണ്ടായിരുന്ന സ്ക്കൂള്‍ കാക്കവയലിലേക്ക് ഷിഫ്റ്റ് ചെയ്തു സ്ക്കൂളിനുവേണ്ടി 17സെന്റ് സ്ഥലം അക്കീളി കൃഷ്ണന്‍ നല്കി ഈ 17സെന്റ് സ്ഥലത്തിനു ചുറ്റും റവന്യൂഭൂമിയാണ് സ്ക്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം നാരായണന്‍ സാറും നമ്പ്യാര്‍ സാറും മറ്റു സാറുമാരും ചേര്‍ന്ന് റവന്യൂഭൂമി വെട്ടിപ്പിടിക്കുകയായിരുന്നു . ആദ്യം ഓലമേഞ്ഞ ഒറ്റ ഹാളായിരുന്നു ഉണ്ടായിരുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പൊതുസ്ഥലത്തെ ആശ്രയിക്കേണ്ടിയിരുന്നു . അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ഏറെ കഷ്ടപ്പെട്ടാണ് സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത് വയനാട്ടില്‍ കാക്കവയല്‍ സ്ക്കൂള്‍ ഉള്‍പ്പെടെ 5 വെല്‍ഫയര്‍ സ്ക്കൂളുകളെ ഉണ്ടായിരുന്നുള്ളൂ അവ മുണ്ടേരി, കൊളകപ്പാറ , ചുള്ളിയോട്, പുഞ്ചവയല്‍ ,കാക്കവയല്‍ എന്നിവയാണ് എന്നാല്‍ ഇന്ന് വയനാട്ടില്‍ (40 ഹൈസ്ക്കൂള്‍, 23എയ്ഡഡ് ഹൈസ്ക്കൂള്‍,143 എയ്ഡഡ് എല്‍ .പി,സ്ക്കൂള്‍,54ഗവ.യു.പി.സ്ക്കൂള്‍,,74 എയ്ഡഡ് യു.പി.സ്ക്കൂള്‍,)ആകെ 284 സ്ക്കൂളുകള്‍ ഉണ്ട് അതും അടിസ്ഥാനപരമായ എന്നാ സൌകര്യങ്ങളും സ്മാര്‍ട്സ് ക്ലാസ് റൂമും കമ്പ്യൂട്ടര്‍ ലാബും ,വായനാശാലയും,എജ്യുസാറ്റും ഉള്ള ആധുനിക അദ്ധ്യായം -3 ആദ്യപടയോട്ടം ആദ്യബാച്ചിലെ പ്രധാനാധ്യാപകന്‍ ദാമോദരന്‍ സാറാണ് 1943-ല്‍ ആരംഭിച്ചപ്പോള്‍ ആകെ 83 കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ . എന്നാല്‍ ഇന്ന് അത് 2000-ല്‍ ഏറെ യായി .ഇതില്‍ 62ആണ്‍കുട്ടികളും 21 പെണ്‍ കുട്ടികളും വയനാട്ന്‍ ചെട്ടി വിഭാഗത്തില്‍ പെട്ട 20 പേരും പണിയര്‍ 22 ഉം കുറുമന്‍ വിഭാഗത്തില്‍ 18 പേരും 3നായ്ക്കരും നായര്‍ വിഭാഗത്തില്‍ 62ഉം തീയ്യ വിഭാഗത്തില്‍ 6ഉം ഗൌഡ വൈഷ്ണ വിഭാഗത്തില്‍ നിന്ന് ഓരോ പേരും എന്ന ജാതി അടിസ്ഥാനത്തില്‍ പ്രവേശനം നടത്തിയിരുന്നു ആദിവാസികള്‍ കൂടുതല്‍ ഉള്ള പ്രദേശമായിരുന്നെങ്കിലും സ്ക്കൂളില്‍ അവരുടെ എണ്ണം വളരെ കുറവായിരുന്നു അതുകൊണ്ടു അദ്യാപകരെ പല ഗ്രൂപ്പുകളായി തിരിച്ച് കുട്ടികളെ സ്ക്കൂളില്‍ എത്തിക്കാന്‍ ചുമതല ഏല്‍പ്പിക്കും . അദ്യാപകര്‍ കുട്ടികളുടെ വീട്ടില്‍ അവര്‍ ഉണരുന്നതിനു മുമ്പ്തന്നെ ചെന്ന് സ്ക്കൂളിലെത്തിക്കും ശേഷമായിരുന്നു കുളിയും പല്ലുതേപ്പുമൊക്കെ . കണ്ണുതെറ്റിയാല്‍ കുട്ടികള്‍ വീട്ടിലേക്ക് ഓടും ഇങ്ങനെ ഒരു സ്ഥിതിവിശേഷമാണ് പണ്ടുണ്ടായിരുന്നത് . ഇന്സ്പെക്ഷന് സ്ക്കൂളില്‍ എത്തുന്നവര്‍ അറ്റന്‍ന്റന്‍സ് പരിസോധിക്കുമ്പോള്‍ കുട്ടികളില്‍ ആബ്സന്റ് കാണുമ്പോള്‍അദ്ധ്യാപകരുടെ ശമ്പളം വെട്ടികുറക്കും ഇന്നത്തേതുപോലെ അസൈന്‍മെന്റും പ്രൊജക്ടും നിറഞ്ഞരുന്ന അദ്ധ്യയനരീതി അല്ലായിരുന്നു പണ്ടുണ്ടായിരുന്നത് . അദ്ധ്യാപകര്‍ കൊടുക്കുന്ന നോട്ട് കുട്ടികള്‍ എഴുതിയെടുക്കുകയും ആനോട്ടുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത് . ഇന്നത്തേതുപോലെ അദ്ധ്യാപകര്‍ക്ക് കോഴ്സൊന്നും അന്ന് ലഭിച്ചിരുന്നില്ല. അതുപോലെ തന്നെ അന്ന് ചിത്രാഞ്ജലി കമ്പിനിയുടെ പുസ്തകവും അശോക കമ്പിനിയുടെ പേനയും ആയിരുന്നു ആകെ ഉണ്ടായിരുന്നത് സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ അദ്ധ്യാപകര്‍ക്ക് അന്ന് പെന്‍ഷന്‍ ലഭിച്ചിരുന്നില്ല. അദ്ധ്യായം 4
ഒരു ജാതി ഒരു മതം ഒരു ദൈവം ജാതിമത ചേരുവയുടെ കാര്യത്തില്‍ ഈപ്രദേശ വാസികള്‍ മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്നു . വിദ്യാലയത്തിന്റെ വരവോടെ ജാതിവ്യവസ്ഥ ഒരു പരിധിവരെ നീക്കപ്പെട്ടു എന്നു വേണം പറയാന്‍ . പൊതുജനങ്ങള്‍ എല്ലാവിധ പരിപാടികളിലും വന്ന് പങ്കെടുത്തിരുന്നു സ്വാതന്ത്ര്യ ദിനം റിപ്പബ്ലിക് ദിനം മുതലായ ദിവസങ്ങലില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് 8 കി.മീ അകലെയുള്ള മുട്ടില്‍ ടൌണിലേക്ക് ഘോഷയാത്ര നടത്തിയിരുന്നു ജാതിമതഭേതമന്യേ എല്ലാവരും അതില്‍ പങ്കെടുത്തിരുന്നു റാലിയില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോള്‍ കുഴഞ്ഞുവീണ ഒരു വിദ്യാര്‍ത്ഥിയെ വീരിയെടുത്തു കൊണ്ടുള്ള ഓട്ടം ഇന്നും നമ്പ്യാര്‍ സാറ്‍ പച്ചയായി ഓര്‍ക്കുന്നു . ഇന്നത്തേതുപോലെ ഡോക്ടര്‍ മാരൊന്നും അന്ന് വയനാട്ടില്‍ ഉണ്ടായിരുന്നില്ല . പേരിന് ഒന്നോ രണ്ടോ നാട്ടുവൈദ്യന്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1960 -ല്‍ ദാസ് വൈദ്യര്‍ തുടങ്ങിയ ഒരു ചെറിയ ക്ലിനിക്കായിരുന്നു കാക്കവയലിലെ ഏകവൈദ്യസഹായ സെന്റര്‍, ദാസ് വൈദ്യര്‍ കൂടാതെ അനന്തന്‍ വൈദ്യര്‍ , കൈനാട്ടി വൈദ്യര്‍ , കൃഷ്ണന്‍ വൈദ്യര്‍ ,എന്നിവരുടെ ക്ലിനിക്കുകളും
പ്രവര്‍ത്തിച്ചിരുന്നു പിന്നീട് 5 വര്‍,ത്തിനുശേഷം ഇവിടെ 1976-ല്‍ റൂറല്‍ ഡിസ്പെന്‍സറി വന്നു
മലേറിയ , വസൂരി, തുടങ്ങിയ രോഗങ്ങള്‍ ഇവിടെ വ്യാപകമായി ഉണ്ടായിരുന്നു . വിദ്യാര്‍ത്ഥികളില്‍ ഇത് പെട്ടെന്ന് പടര്‍ന്നുപിടിച്ചിരുന്നതിനാല്‍ അവരെ ചികിത്സിക്കാന്‍ മാസത്തിലൊരിക്കല്‍ ദാസ് വൈദ്യര്‍ സ്ക്കൂളില്‍ പോയിരുന്നുവത്രേ പണ്ടുള്ളവര്‍ ഒറ്റമൂലിയെ ആശ്രയിച്ചിരുന്നതുകൊണ്ട് മാറാരോഗങ്ങള്‍ പോലും അവര്‍ നിസാരമായികണ്ടു
തന്മൂലം ഇവിടങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമായിരുന്നു ഇതിനെതിരെ ചില നിബന്ധനകള്‍ കൈക്കതൊണ്ടിരുന്നു അതിന്റെ ഭാഗമായി വസൂരിക്കെതിരെ കുത്തി വെപ്പു നടത്താത്തവര്‍ക്ക് പ്രവേശനവും നിഷേധിച്ചിരുന്നു
അദ്ധ്യായം 5 എന്റെ വരവോടെ വിദ്യാലയത്തിന്റെ വരവോടെ ആ സമൂഹം ആകമാനം ഒരു വെളിച്ചം കണ്ടു. കാളവണ്ടി മാത്രം ഓടിപഴകിയ വഴിയില്‍ ഒരു പുത്തന്‍ ചക്രത്തിന്റെ ഗന്ധം പരന്നു. ആ വഴിയെ ബി.റ്റി.സി. എന്ന ബസ്സ് ആദ്യമായി ഓടി. വാഴവറ്റയില്‍ നിന്ന് മീനങ്ങാടിക്കോടിയ ആദ്യ പ്രൈവെറ്റ് ബസ് . നിറാന്‍പുഴ കുടുംബക്കാരാണ് ഇതിനെ രംഗത്ത് എത്തിച്ചത് . ബസ്സിന്റെ വരവോടെ ഇടുങ്ങിയ റോഡുകള്‍ വികസിച്ചു. കാക്കവയല്‍ സ്കൂളിനുചുറ്റും കാടു പിടിച്ചു കിടന്ന ഭൂമി ജനവാസ കേന്ദ്രമായി [ ഇന്ന് വാഴവറ്റ മീനങ്ങാടി റൂട്ടില്‍ സ്ഥിരമായി ഓടുന്ന 10 പ്രൈവെറ്റ് ബസ്സുകള്‍ ഉണ്ട് ] ആദ്യ കാലങ്ങളിലെ അദ്ധ്യാപകരുടെ അവസ്ഥ വളരെ ശോചനീയമായിരുന്നു. ഏകദേശം 1968- ലൊക്കെ അവര്‍ക്ക് കിട്ടിയ ശമ്പളം വെറും 147 രൂപ മാത്രമായിരുന്നു. എന്നാല്‍ അവര്‍ക്ക് സമൂഹത്തില്‍ നല്ല നിലയും വിലയും ഉണ്ടായിരുന്നു. പ്രശ്ന പരിഹാരങ്ങള്‍ക്ക് അദ്ധ്യാപകരെ സമീപിക്കുന്ന പതിവ് ആദ്യ കാലങ്ങളില്‍ ഉണ്ടായിരുന്നു. സാംസ്ക്കാരിക പരമായ എല്ലാ വളര്‍ച്ചക്കും ജി,എച്ച്.എസ്.എസ്, കാക്കവയലിന്റെ കരസ്പ്പര്‍ശമുണ്ട്. ചുറ്റുപാടും ദേവാലയങ്ങള്‍ ഉദിച്ചു. ടാറിട്ട റോഡുകളിലൂടെ സദാ ചീറിപ്പാഞ്ഞു. പുറം ലോകത്തെ പറ്റി ഒന്നുമറിയാതെ തന്നില്‍ തന്നെ പറ്റിക്കിടന്ന കാക്കവയല്‍ ഇന്ന് പടര്ന്ന് പന്തലിച്ച് ഒരു പ്രദേശത്തിനാകമാനം വെളിച്ചം വീശി നില്‍ക്കുന്നു. ഇതിനോക്കെ കാരണമായി ചൂണ്ടിക്കാട്ടാവുന്ന ഒന്നു മാത്രമേ ആ പ്രദേശത്തോള്ളൂ. അത് ജി,എച്ച്.എസ്.എസ്, കാക്കവയലാണ്. സാംസ്കാരപരമായി മാത്രമല്ല സാമൂഹിക പരമായ വളര്‍ച്ചയുടേയും അടിസ്ഥാനം കാക്കവയല്‍ സ്കൂളാണ്. ആദ്യ കാലങ്ങളില്‍ തീണ്ടല്‍ നിലനിന്നിരുന്ന ഒരു ഗ്രാമമായിരുന്നു ഇത് . അക്കാലത്ത് കുട്ടികള്‍ സ്കൂളില്‍ പോയി വന്നാല്‍ കുളിക്കാതെ വീടുകളില്‍ കയറിയിരുന്നില്ല . എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തീണ്ടലിനെ അവര്‍ ഏടുകള്‍ക്കുള്ളിലൊതുക്കി പുതിയ തലമുറക്കായി കാഴ്ച്ചവെച്ചു. സാമൂഹികപരമായ ബന്ധങ്ങളില്‍ പണ്ടുകാലം മുതല്‍ക്കെ സമൂഹത്തില്‍ ഉയര്‍ന്നവരുമായി ബന്ധം പുലര്‍ത്താന്‍ കാക്കവയല്‍ സ്കൂളിനു സാധിച്ചു അതുകോണ്ടു തന്നെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കെ കേളപ്പന്‍ , ഗുജറാത്ത് ഗവര്‍ണരി ആയിരുന്ന കെ കെ വിശ്വനാഥന്‍ ,മുന്‍ മുഖ്യ മന്ത്രിആയിരുന്ന ഇ.കെ. നായനാര്‍ എന്നിവരുടെ പാത സ്പര്‍ശം കാക്കവയല്‍ സ്ക്കുളിന്റെ കിരീടത്തിലെ പൊന്‍തൂവലാണ് ഇവരെകൂടാതെ ഇന്‍സ്പെക്ഷന് വന്നിരുന്നത് സായിപ്പന്‍മാരായിരുന്നുവത്രേ , അന്നൊക്കെ എമ്ത് സംഭവിച്ചാലും ,എന്തെങ്കിലുമൊക്കെ സംഭവിക്കണമെങ്കില്‍ സായിപ്പന്‍മാരുടെ അനുമതി വേണമായിരുന്നു
അദ്ധ്യായം -6
ആദ്യ ഘട്ടങ്ങളില്‍ ഭൌതിക സൌകര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ആസമയങ്ങളിലാണ് സ്കൂല്‍ വളര്‍ച്ചയുടെ പടവുകള്‍ കീഴടക്കിയത് കുട്ടികളുടെ എണ്ണം കൂടുതലും ക്ലാസ്മുറികളുടെ എണ്ണം കുറവും ആയിരുന്നതിനാല്‍ 1983 മുതല്‍ 2000വരെ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു മാത്രവുമല്ല ഉള്ള ക്ലാസ്മുറികള്‍ ഓലകൊണ്ട് മേഞ്ഞവയുമായിരുന്നു . ഓരോ വര്‍ഷവും
ഡിവിഷന്‍ കൂടിവന്നെങ്കിലും ക്ലാസുകളുടെ എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു ഈ പ്രശ്നത്തിന് ആധികാരികമായി ഒരു ഫലം ലഭിക്കുന്നതിനുവേണ്ടിയാണ് ആദ്യ പി റ്റി എ മൂറ്റിംഗ് കൂടിയത് ഇപ്പോഴത്തെ മില്‍മ ചെയര്‍മാനായ ഗോപാലക്കുറുപ്പ് 23 വര്‍ഷം പി റ്റി എ പ്രസിഡന്റായി പ്രവര്‍ത്തിച്ചു കമ്മറ്റിയുടെ പ്രവര്‍ത്തനഫലമായിഒരു സറ്റാഫ് റൂമടക്കം അഞ്ച് മുറികളുള്ള ഒരു കെട്ടിടം നിലവില്‍വന്നു .
കാക്കവയല്‍ സ്കൂളില്‍ കുട്ടികള്‍ കൂടിവന്നതിന്റെ പ്രധാന കാരണം കാക്കവയല്‍ കൈവരിച്ച ഉന്നതവിജയമായിരുന്നു സാധാരണക്കാരായ കുട്ടികളെ വച്ച് ഈ റിസല്‍ട്ട് ഉണ്ടാക്കിയതിന്റെ കാരണക്കാര്‍ അദ്ധ്യാപകര്‍ തന്നെ പരിമിതികള്‍ക്ക് നടുവില്‍ നിന്നു കൊണ്ടുള്ള തീക്ഷമായ പരിശ്രമമാണ് ഈവിജയത്തിന്റെ അടിസ്ഥാനം ഉയര്‍ന്ന വിജയശതമാനത്തിന്റെ വെളിച്ചത്തില്‍ ബത്തേരി ,വൈത്തിരി മുതലായ സ്ഥലങ്ങളില്‍ നിന്നും ഒട്ടേറെ കുട്ടികള്‍ കാക്കവയല്‍ സ്കൂളില്‍ എത്താറുണ്ട് . വിജയശതമാനത്തില്‍ ആദ്യം മുതല്‍ക്കെ 1983 മുതല്‍ 2008 വരെ ഉയര്‍ന്ന നിലയില്‍ തന്നെ നില്‍ക്കുന്നു ഇതിനിടെ ഉയര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി സ്കൂള്‍ പിന്നിട്ടു ഇതിനൊക്കെ കാരണം അദ്ധ്യാപകരുടെ കഠിനപരിശ്രമവും രക്ഷിതാക്കളുടെ സമയോചിതമായ ഇടപെടലുകളുമാണ് ആദ്യമായി പഠന ക്യാമ്പ് കേരളത്തില്‍ തന്നെ ആരംഭിച്ചത് കാക്കവയല്‍ സ്കൂളില്‍ ആണ് . ഇന്നും കേരളത്തില്‍ രാവിലെ ആറുമണിക്ക് പഠന ക്യാമ്പ് ആരംഭിക്കുന്ന മറ്റൊരു സ്കൂളും ഇന്നില്ല . വ.നാട് ജില്ലയില്‍ ഇന്ന് നടപ്പാക്കുന്ന പഠന ക്യാമ്പ് എന്ന സംവിധാനം ശ്രി. കെ തോമസ്
മാസ്റ്റരുടെ കാലത്ത് കാക്കവയല്‍ സ്കൂളില്‍ ആണ് ആദ്യമായി ആരംഭിച്ചത്.
1.സ്കൂള്‍ രാഷ്ട്രീയം ഇല്ല . 2.അദ്ധ്യാപകരുടെ കഠിനപരിശ്രമം 3.വിദ്യാര്‍ത്ഥികളുടെ അര്പ്പണ ബോധം 4.രക്ഷിതാക്കളുടെ പരിപൂര്‍ണ പിന്തുണ സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ്.1983 മുതല്‍ ഉള്ള ഹെഡ് മാസ്റ്റര്‍ മാരായ സി.കുട്ടി,ഫെര്‍ണാണ്ടസ് , കെ.വി. ആനന്ദം, കെ . രാമകൃഷ്ണപ്പിള്ള എം.എസ്. ജേക്കബ്, സി.ജെ. ഓനിയേല്‍, എം.ജി. ജോസഫ് , കെ.എം.തോമസ്, കെ.ജെ. കൃപാലിനി, ഇവരോടൊപ്പം ഒട്ടനവധി പേര്‍ ഇന്‍ ചാര്‍ജിലും വന്നിട്ടുണ്ട്. അവരില്‍ പ്രധാനപ്പെട്ടതും മറക്കാനാവാത്തതുനായ അദ്ധ്യാപകരില്‍ ഒരാളാണ് തോമസ് ഏര്‍നാട്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
| | | | |
| | | | | | | | | | | |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പേര് | header 2 | header 3 |
---|---|---|
row 1, cell 1 | row 1, cell 2 | row 1, cell 3 |
row 2, cell 1 | row 2, cell 2 | row 2, cell 3 |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.64517" lon="76.116135" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.639459, 76.125641 </googlemap> </googlemap>