അമ്മയാം ഭൂമിക്ക് കാവലാകാൻ നമ്മ- ളല്ലാതെ മറ്റാരുമില്ല മരമില്ല മലയില്ല കിളികളില്ല മഴയില്ല പുഴയില്ല പൂക്കളില്ല. മരുഭൂമിയാം മലനാട്ടിലിപ്പോൾ മലകളായ് പൊന്തുന്ന മാലിന്യങ്ങൾ മക്കൾക്ക് വേണ്ടി നാം കാത്തു വച്ച മണ്ണൊക്കെ വിറ്റ് വിഷം കലർത്തി വെള്ളം വിഷം പുക വായു കടലും വിഷമാക്കി നമ്മൾ നേരമില്ലൊട്ടുമേ നേരിമില്ല ജീവനെ വീണ്ടെടുക്കാൻ നമ്മളല്ലാതെ മറ്റാരുമില്ല പൊരുതീടാം നമുക്കിനി മാലിന്യ സംസ്കരണത്തിനായ് ശുചിത്വം പാലിക്കാം
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത