ഗവ. യു. പി. എസ് ശാസ്താംതല/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

ഒരു കൊച്ചു ഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത്. അച്ഛനും,അമ്മയും,രണ്ടുമക്കളും അടങ്ങുന്ന ഒരു കൊച്ചുകുടുംബം. അച്ഛൻ സദാശിവൻ, അമ്മ ദാക്ഷായണി, മകൻ ദക്ഷൻ, മകൾ ശിവദ. കൂലിപണിയെടുത്താണ് സദാശിവൻ മക്കളെ പഠിപ്പിച്ചത്. മകൻ എ‍‍‍‍ഞ്ചിനിയറിംഗ് കഴി‍ഞ്ഞ് വിദേശത്തേക്ക് പോയി. മകൾ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനി. പ്രായം ചെന്നെങ്കിലും തന്നാലാവുന്ന പണികൾ എടുത്താണ് ഇപ്പോഴും സദാശിവൻ കഴിയുന്നത്. ഒരു നേരം വെറുതെ ഇരിക്കില്ല പറമ്പിൽ കുറച്ച് കൃഷിയൊക്കെ ഉണ്ട്. ദാക്ഷായണിയും അയാളെ സഹായിക്കാറുണ്ട്. ‍ ആ ഇടയ്ക്കാണ് ആനാട്ടിൽ കൊറോണ എന്ന രോഗം പിടിപ്പെട്ടത്. വളരെ കുറച്ച്പേർക്കു മാത്രമേ കോവിഡ്-19 കണ്ടുപിടിച്ചുള്ളൂ. ഇന്നത്തെ പോലെ എല്ലായിടത്തും പടർന്നു പിടിച്ചിട്ടില്ല . മകൾ വന്ന് ഈ രോഗത്തെ കുറിച്ചും അതിന്റെ രോഗലക്ഷണങ്ങളെ കുറിച്ചും അച്ഛനോടും അമ്മയോടും വിശദമായി പറഞ്ഞു. സദാശിവൻ പറഞ്ഞു "നമുക്കും ജാഗ്രതയോടെ ഇരിക്കാം സർക്കാർ പറയുന്നത് അനുസരിക്കാം.” ഈ നാട്ടിലൊന്നും വലുതായി ഇല്ലല്ലോ. വിദേശത്തുനിന്നും വരുന്നവർക്കാണ് കൂടുതലായും ഈ രോഗം പകരുന്നതെന്നാണ് പത്രത്തിൽ കണ്ടത്. എല്ലാ ടി വി വാർത്തകളും പത്രവാർത്തകളും ശ്രദ്ധിക്കുന്ന ആളാണ് സദാശിവൻ.

പിറ്റേന്ന് ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകാനിറങ്ങിയ മകളോട് സദാശിവൻ പറഞ്ഞു മോളെ തൂവാല കൊണ്ട് മൂക്കും വായും പൊത്തികൊണ്ട് പുറത്തുപോകൂ. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട. രാത്രിയിൽ ദക്ഷന്റെ ഫോൺ വന്നു. അവൻ മറ്റന്നാൾ നാട്ടിൽ വരുന്നുണ്ടെന്ന്. മകനോട് സദാശിവൻ പറഞ്ഞു മോനെ ഇവിടെ കൊറോണ എന്ന രോഗം പിടിപ്പെട്ടിടുണ്ട്. അവിടെ കുഴപ്പം വല്ലതും ഉണ്ടോ. ഇവിടെ കുഴപ്പം ഒന്നുമില്ലഛാ. ഞാൻ വന്നിട്ട് വിശേഷങ്ങൾ പറയാം. നമുക്കെന്നും വരികില്ല എന്നാലും മോനെ സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട എന്ന് സദാശിവൻ പറഞ്രണ്ടു ദിവസം കഴിഞ്ഞ് മകൻ നാട്ടിൽ എത്തിയശേഷം ദക്ഷൻ കൂട്ടുകാാരെ കാണാനായി പുറത്തേക്കിറങ്ങാൻ ഒരുങ്ങുകയായിരുന്നു. ഇതുകണ്ട അച്ഛൻ മകനോട് പറഞ്ഞു മോനെ നീ പുറത്തേക്കൊന്നും പോകണ്ട. പതിനാല് ദിവസം മുറിക്കകത്ത് അടച്ചിരുന്ന് ശ്രദ്ധിക്കണമെന്നാണ് സർക്കാർ ഉത്തരവ് അത് നമുക്കും ബാധകമാണ്. നീയും അതു പാലിക്കണം നീ കാരണം മറ്റാർക്കും ഒരുകുഴപ്പവും വരരുത്. എനിക്ക് കുഴപ്പമെന്നുമില്ല. എനിക്ക് എന്റെ കൂട്ടുകാരെ കാണാൻ പോകണം അവൻ വാശിപിടിച്ചു. നീ എവിടെയും പോകുന്നില്ല.

പതിനാല് ദിവസം കഴിഞ്ഞ് നീ പുറത്തേയ്ക്ക് പോയാൽമതി. കൂട്ടുകാരെ എന്നുവേണമെങ്കിലും കാണാം അവർ എവിടെയും പോകില്ല. ഇവിടെത്തന്നെകാണും എന്നാൽ നിനക്ക് കോവിഡ് - 19 ഉണ്ടെങ്കിൽ അത് നീ പോകുന്ന സ്ഥലത്തുള്ള എല്ലാ ആളുകൾക്കും പകരും അതുകൊണ്ട് പതിനാല് ദിവസം കഴിഞ്ഞ് നീ പുറത്തേയ്ക്ക് പോയാൽമതി. ഈ പതിനാലുദിവസത്തിനിടയിൽ നിനക്ക് തൊണ്ട വേദനയോ, പനിയോ, ചുമയോ, വയറിളക്കമോ ഒന്നും തന്നെ വന്നില്ല എങ്കിൽ നിനക്ക് അസുഖമില്ല എന്ന് നമുക്ക് ഉറപ്പിക്കാം. അതുവരെ നീ മുറിക്ക്കത്ത് അടച്ചിരുന്നാൽ മതി. അയാൾ മകനെ പിടിച്ച് വലിച്ച് ഒരു മുറിക്കകത്തിട്ടുപൂട്ടി. മോനെ നമ്മൾ കാരണം ആർക്കും ഒരു ബുദ്ധിമകട്ടും വരാൻ പാടില്ല.

"ജാഗ്രതയാണ് വേണ്ടത് ഭയപ്പെടേണ്ട ആവശ്യമെന്നുമില്ല”. "നമ്മൾ ശ്രദ്ധിക്കുന്നതിലൂടെ അനേകം ആൾക്കാരുടെ ജീവൻ രക്ഷിക്കാൻ കഴിയും.” അശ്രദ്ധയും അനുസരണയില്ലായ്മയും അപകടം വിളിച്ചുവരുത്തും. നമുക്ക് ഒരുമ്ച്ച് കൊറോണയെ നേരിടാം.

രതിൻ ക‌ൃഷ്‌ണ ആർ കെ
7A ഗവ. യു. പി. എസ് ശാസ്താംതല
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ