(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞങ്ങളുടെ പൂന്തോട്ടം
ഞങ്ങൾക്കുമുണ്ടൊരു പൂന്തോട്ടം
സ്കൂളിൽ നല്ലൊരു പൂന്തോട്ടം
പല പല ചെടികൾ നിറഞ്ഞു നിൽക്കും
സുന്ദരമായൊരു പൂന്തോട്ടം
ചെത്തിപ്പൂവും ,മുല്ലപ്പൂവും
റോസപ്പൂവും, പിച്ചിപ്പൂവും,
ബന്തിപ്പൂവും , നന്ത്യാർവട്ടോം
നിറഞ്ഞു നിൽക്കും പൂന്തോട്ടം
പൂമ്പാറ്റകൾ പാറി നടക്കും
സുന്ദരമായൊരു പൂന്തോട്ടം
വെള്ളമൊഴിച്ച് പരിപാലിച്ച
ഞങ്ങടെ സ്വന്തം പൂന്തോട്ടം.