കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷം/പ്രകൃതിയുമായി ഇണങ്ങുക

14:13, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുമായി ഇണങ്ങുക

ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട് .എന്നാൽ ജീവൻ പുലരാനാവശ്യമായ് പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സുസ്ഥിരമായി നിലനിൽക്കേണ്ടത് അത്യാവശ്യമാണ് .മറ്റെല്ലാ ജീവജാലങ്ങളും പ്രകൃതിക്ക് കീഴ്പ്പെട്ട് പ്രകൃതിയോട് ഇണങ്ങി ജീവിക്കുമ്പോൾ മനുഷ്യർ സ്വാർത്ഥ താല്പര്യങ്ങൾക്കായ് പ്രകൃതിയെ കടന്നാക്രമിച്ച് ജീവിക്കുന്നു .മനുഷ്യർക്ക് ജീവിക്കാനാവശ്യമായെതെല്ലാം നൽകുന്നത് ഭൂമിയാണ് .എന്നാൽ ഭൂമിയിലെ വിഭവങ്ങളുടെ അമിത ചൂഷണവും ദുരുപയോഗവും പ്രകൃതിയുടെ ,അതുവഴി മനുഷ്യന്റെ നാശത്തിനു കാരണമാകുന്ന നിരവധി പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട് .മാലിന്യങ്ങൾ കുന്നുകൂടൽ ,ശുദ്ധജലത്തിന്റെ അഭാവം ,ഉയർന്ന അന്തരീക്ഷ താപനില ,കടൽ മലിനീകരണം ,വായുമലിനീകരണങ്ങൾ എന്നിങ്ങനെ എത്രയോ പ്രശ്നങ്ങളാണ് ഇന്ന് മനുഷ്യർ നേരിടുന്നത് .പ്രകൃതിയിലേക്ക് മടങ്ങുക എന്നതാണ് ഇതിനൊക്കെ പരിഹാരം .ഇതിനായി നമ്മളിൽ പരിസ്ഥിതി സംരക്ഷണ മനോഭാവം വളർന്നു വരണം .

സനയ സജീവൻ
6എ കിടഞ്ഞി യു പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം