കോവിഡ് 19


മൃഗങ്ങളേയും മനുഷ്യരേയും ഒരു പോലെ ആക്രമിക്കുന്ന, കൊറോണ കുടുംബത്തിൽപ്പെട്ട വൈറസാണ് നോവൽ കൊറോണ വൈറസ് അഥവ കോവിഡ് 19.2019 സെപ്റ്റംബർ- നവംബറിൽ ചൈനയിലെ വുഹാൻ നഗരത്തിലെ ഹ്വാനൻ സീഫുഡ് മാർക്കറ്റിൽ നിന്നും പൊട്ടി പുറപ്പെട്ട ഈ വൈറസ് ഇന്ന് ലോകം മുഴുവൻ ഭീതിവിതച്ചിരിക്കുകയാണ്.           കോവിഡ് പകരാതിരിക്കാൻ നാം സ്വീകരിക്കേണ്ട ശുചിത്വ മുൻകരുതലുകൾ എന്തെല്ലാം? കൈകളിൽ ഉള്ള വൈറസി നെ അകറ്റാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് ശീലമാക്കുക. 20 സെക്കന്റ് നേരമെങ്കിലും കൈ കഴുകണം. സോപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ60 % എങ്കിലും ആൽക്കഹോളുള്ള ഹാന്റ് സാനിറ്റൈസറും ഉപയോഗിക്കാംആരെങ്കിലും ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ അവരിൽ നിന്നും കുറഞ്ഞത് ഒരു മീറ്റർ എങ്കിലും അകലം പാലിക്കണം.ഒട്ടേറെ വസ്തുക്കളെ നാം സ്പർശിക്കുന്നുണ്ട്. അപ്പോൾ വൈറസ് കൈയ്യിൽ എത്താൻ സാധ്യതയുണ്ട്. അടിയ്ക്കടി കൈകൾ കൊണ്ട് കണ്ണിലും മൂക്കിലും വായിലും എല്ലാം അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുക. കൊറോണ വൈറസിൽ നിന്നും രക്ഷപെടാൻ കൂട്ടുകാർ വീട്ടിൽ തന്നെ തുടരുക. പുറത്ത് പോകരുത്. അത്യാവശ്യമാണെങ്കിൽ മാസ്ക് ധരിക്കാൻ മറക്കല്ലേ......  

ആമിർ സലാം
4A ഗവഃ ജെ ബി എസ്, പൂത്തോട്ട
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം