പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി- നലയടികളിൽ നിന്ന് മുക്തി നേടാം ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന- സോദരേ കേട്ടുകൊൾക..... നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല- ഒരു ജനതയെത്തന്നെയല്ലേ ആരോഗ്യരക്ഷയ്ക്കുനൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ..... ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്കുവേണ്ടി.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത