എസ്.സി.എച്ച്.എസ്.എസ്.റാന്നി/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതി പരിസ്ഥിതിനാശം ഉയർത്തുന്ന ഭീഷണിയുടെ ആക്കം വർദ്ധിക്കുമ്പോൾ നാം പരിസ്ഥിതി സംരക്ഷണത്തെ പറ്റി ചിന്തിച്ചു പോകുന്നു. പരിസരം എന്ന അർത്ഥത്തിലല്ല പരിസ്ഥിതിയെ കാണേണ്ടത് . പരിസരമലിനീകരണം ഉയർത്തുന്ന അപകടസാധ്യതകൾ എത്രയോ ഭീകരമാണ് പരിസ്ഥിതിനാശം നിമിത്തം ഉണ്ടാകുന്ന അപകടങ്ങൾ. പ്രപഞ്ചത്തിൻറെ അസ്തിത്വവുഠ നിലനിർത്തുന്നത് പരിസ്ഥിതിയാണ് . മണ്ണ് , ഭൂമി ,അന്തരീക്ഷം, വായു, ജലം, മനുഷ്യൻ ഇവ തമ്മിലുള്ള ഐക്യം നഷ്ടപ്പെടുമ്പോൾ ശാസ്ത്രത്തിന് പോലും കണ്ടെത്താനാവാത്ത പല ഭീകര പ്രവർത്തനങ്ങൾക്കും അത് കാരണമാകുന്നു. മനുഷ്യൻ ചെയ്യുന്ന പ്രവർത്തനങ്ങൾ മൂലമാണ് പരിസ്ഥിതി നശിക്കുന്നത് എന്ന് ഓർക്കുമ്പോൾ മനുഷ്യൻ ഭൂമിയുടെ ക്യാൻസർ എന്നുപറഞ്ഞ മഹാനെഅനുസ്മരിച്ചു പോകുന്നു. പരിസ്ഥിതി സംരക്ഷകർ ആകണമെങ്കിൽ പ്രകൃതിയോട് ആത്മബന്ധം ഉണ്ടാകണം. അപ്പോഴാണ് നമ്മുടെ രാഷ്ട്ര പിതാവിൻറെ വാക്കുകൾ പ്രസിദ്ധം ആകുന്നത് . ഒരിക്കൽ അദ്ദേഹം സ്വയംപര്യാപ്തത യെക്കുറിച്ച് പറയുമ്പോൾ ഇങ്ങനെ പറഞ്ഞു .നിനക്കു വേണ്ടതെല്ലാം നിന്നിലും നിൻറെ ചുറ്റിനും ഉണ്ട് .പക്ഷേ മനുഷ്യൻറെ ആർത്തി മൂലം അവർ പ്രകൃതിയെ ചൂഷണം ചെയ്യുന്നു.അതിൻറെ ഫലമാണ് പരിസ്ഥിതിനാശം. ഇന്ന് ഒരുപാട് പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്നു. ജലമലിനീകരണം, വനനശീകരണം അങ്ങനെ ഒരുപാട് .പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഭൂമിയുടെ നിലനിൽപ്പിന് ആവശ്യമാണ് . ഒരിക്കൽ ഗാന്ധിജി ഇങ്ങനെ പറഞ്ഞു ഒരു തലമുറയ്ക്ക് ഉള്ളത് ഇവിടെ ഉണ്ട് എന്നും അത് അത്യാഗ്രഹത്തിന് ഉള്ളതല്ല എന്നും. പരസ്പരം വിശ്വാസവും സ്നേഹവും വളർത്തുക. പരിസ്ഥിതിയെ ഓരോ ഘടകവും തമ്മിലുള്ള ഐക്യം കാത്തുസൂക്ഷിക്കുവാൻ അത് ആവശ്യമാണ് . പരിസ്ഥിതി സംരക്ഷിക്കുക നമ്മുടെ കടമയാണ്. നാം പരിസ്ഥിതി ,നമ്മുടെ പരിസ്ഥിതി , നമുക്ക് സംരക്ഷിച്ചേ മതിയാവൂ എന്ന് നമ്മൾ എല്ലാവരും ഒരു തീരുമാനം എടുക്കണം . ഒന്നോർക്കുക പരിസ്ഥിതി സംരക്ഷിച്ചില്ല എങ്കിൽ നമ്മൾ സ്വന്തം വാളാൽ സ്വയം നശിക്കുകയാണ് .
|