22:10, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ ഹരിത വിദ്യാലയം | color= 4 <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാവുകൾ പൂത്തു മണം പരത്തു
പച്ചക്കുടയായ് ബദാം മരങ്ങൾ
അണ്ണാറക്കണ്ണന്മാർ കാക്കകളും
വിദ്യാലയത്തിൽ വിരുന്നുവന്നു
ടീച്ചറും കുട്ടികളും മാന്തണലിൽ
പാടി പഠിക്കുവാനൊത്തു കൂടി
ആടി തകർത്തങ്ങനെ പഠിച്ചു തീർത്തു
കളിയിലും കഥയിലും തിമിർത്താടി
ടീച്ചറും കുട്ടികളും തിമിർത്താടി
ചക്കപ്പഴത്തിന്റെ മധുര ഗന്ധം
ദിക്കെല്ലാം വാരിവിളമ്പി തെന്നൽ
അണ്ണാനും കാക്ക, കുയിലുകളും
തമ്മിൽ കലഹമായ് ചക്കയുണ്ണാൻ
താലോലമാടും മുരിങ്ങകളും
താളം പിടിക്കുന്ന നെല്ലികളും
കാണുവോർക്കെല്ലാം രസംപകരും
ഹായ്! നല്ല സുന്ദരം വിദ്യാലയം!