കൊറോണയാമൊരു ഭീകരൻ നിശ്ചലമാക്കി ജനജീവിതം ധിയാളുകൾതൻ പ്രാണനെടുത്തു മരണതാണ്ഡവമാടി ചിരിച്ചിടുന്ന അതീവസമ്പന്നമാം വികസിതരാജ്യങ്ങൾ അതിദയനീയമായ് പകച്ചിടുന്നു അതിജീവനമെന്ന ഒറ്റ മന്ത്രം ഈ ലോകമാകെ മുഴങ്ങിടുന്നു ഒരുമിക്കാം നമുക്കൊരുമിച്ചുനേരിടാം കൊറോണഭീകരനെ ഒരുമിച്ചു നേരിടാം വ്യക്‌തിശുചിത്വവും പൊതുശുചിത്വവും അതിജീവനത്തിനു ആയുധങ്ങളാക്കാം ഭിന്നരായകന്നുനിന്നുകൊണ്ടു ഒരുമയോടെ മുന്നേറാം ഒരൊറ്റലോകത്തിനായി ഒത്തുചേരാം നന്മനിറഞ്ഞ സോദരരെ.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത