ജി.എച്ച്. എസ്. കൊളപ്പുറം/അക്ഷരവൃക്ഷം /കൊറോണ
കൊറോണ
ഇന്ന് ലോകം കൊറോണ വൈറസിന്റെ ഭീതിയിലാണ് .ആളുകളെ കാർന്നു തിന്നുന്ന പുതിയ ഒരു വൈറസ് ആണ് ഇത് .ആളുകളിൽ നിന്ന് ആളുകളിലേക്ക് പടർന്നു കൊണ്ടിരിക്കുകയാണ് .ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്നു കൊണ്ടിരിക്കുകയാണ് .ലോകത് ഒരുപാട് പേര് മരിക്കുകയും ഇനിയും ഒരുപാട് പേര് മറിക്കാൻ ഇടയായേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത് .ഈ ഒരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളും എന്താണ് പ്രതിവിധി എന്നതും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് . ലക്ഷണങ്ങൾ പനി,ചുമ ,ശ്വാസതടസ്സം ഇതാണ് പ്രധാന ലക്ഷണങ്ങൾ . ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി ,കടുത്ത ചുമ ,ജലദോഷം ,അസാദാരണമായ ക്ഷീണം എന്നിവ കണ്ടാൽ കൊറോണ സ്ഥിരീകരിക്കും .ഈ വൈറസിന് വാക്‌സിനേഷനോ പ്രതിരോധശേഷിയോ ഇല്ല .അപ്പോൾ ഇത്തരത്തിൽ ഉള്ളവരുമായി സമ്പർക്കം പുലർത്തരുത് . ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആദ്യമായി ശ്രദ്ധിക്കേണ്ടത് ശുചിത്വമാണ് .രോഗികളുമായോ ആശുപത്രികളുമായോ ഇടപഴകിയാൽ കൈകൾ സോപ്പിട്ടു വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക .കൈകൾ കൊണ്ട് മൂക്കും വായയും തൊടരുത് .മാസ്ക് ധരിക്കുക .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Malappuram ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Vengara ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- Malappuram ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- Malappuram ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Vengara ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- Malappuram ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ