ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ഇത് കൊറോണ കാലം
ഇത് കൊറോണ കാലം
കൊറോണ എന്ന വൈറസിനെ പറ്റി നമ്മൾ എപ്പോഴും ടി.വിയിലും പത്രത്തിലും കാണാറില്ലെ. നമ്മുടെ നാട്ടിലും കൊറോണ വൈറസ് എത്തി. ഇപ്പോൾ നമ്മളെല്ലാവരും കൊറോണ വൈറസ് കാരണം വീട്ടിലിരിക്കുകയാണല്ലോ. നമ്മുടെ ഡോക്ടർമാരും നേഴ്സുമാരും പോലീസുകാരും നമ്മൾക്ക് വേണ്ടി കഷ്ടപ്പെടുന്നത് വാർത്തകളിലൊക്കെ നമ്മൾ കാണാറില്ലെ. ഈ സമയത്ത് നമ്മൾക്ക് എന്തു ചെയ്യാൻ പറ്റും. നമ്മൾ എപ്പോഴും വൃത്തിയായിരിക്കണം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടക്ക് കൈ നല്ലതുപോലെ കഴുകണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. നമ്മൾ സൂക്ഷിച്ചാലേ നമ്മൾക്ക് അസുഖംവരാതിരിക്കുകയുള്ളൂ.. ഇത് അവധികാലമാണെന്ന് കരുതി കൂട്ടം കൂടി പുറത്തിറങ്ങി കളിക്കാനൊന്നും .പോകരുത് നമ്മൾക്ക് വീട്ടിലിരുന്ന് കളിക്കാം, പടം വരക്കാം, നിറം കൊടുക്കാം, 'വായിക്കാം പിന്നെ ഇടക്കൊക്കെ അമ്മയെ ഒന്നു സഹായിക്കാം. ഈ അവധിക്കാലം നമ്മൾക്ക് വീട്ടിലിരുന്ന് ആഘോഷിക്കാം
|