മഹാമാരിയേ തടഞ്ഞിടാം
കൊറോണയിൽ നിന്നൊരു രക്ഷവേണം ഭയമല്ല, വേണം കരുതൽ പിന്നെ ഈ മഹാമാരിയെ തുടച്ചുനീക്കാം കൈകൾ ശുചിയായി കഴുകീടാം കൂട്ടരേ വീടും പരിസരവും വൃത്തിയാക്കാം കൂട്ടരിൽ നിന്നൊരല്പം അകന്നിരിക്കാം വിദ്യാലയങ്ങൾ തുറന്നീടണ്ടേ കൂട്ടരുമൊത്തു കളിച്ചിടേണ്ടെ വീണ്ടുമൊന്നായി പഠിച്ചു വളരണം കൈകൾ കൊരുത്തു നാം മുന്നോട്ട് പോകാം ഈ മഹാമാരിയെ മറികടന്ന് നല്ലൊരു നാളെയെ വരവേൽക്കാം
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത