ഗവ. എൽ പി എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വം | color= 3 }} ഒരു ഗ്രാമത്തിൽ ഒരു കൊച്ചു വീട് ഉണ്ടായിരുന്നു ആ വീട്ടിൽ രണ്ട് ഇരട്ട കുട്ടികൾ ഉണ്ടായിരുന്നു. വിനുവും വിഷ്ണുവും. ഒരു ദിവസം രണ്ടു പേരും വയലിൽ കളിക്കാൻ പോയി. ഉച്ചയായപ്പോൾ അവർ വീട്ടിൽ തിരികെ വന്നു. വിഷ്ണു കൈയും കാലും സോപ്പിട്ട് കഴുകി ഊണുകഴിക്കാൻ ഇരുന്നു. വിനു കൈ പോലും കഴുകാതെ വിഷ്ണുവിന് ഒപ്പം ഊണ് കഴിക്കാനിരുന്നു.ഊണിന് ശേഷം അവർ വിശ്രമിക്കാനായി മുറികളിലേക്ക് പോയി രാത്രിയായപ്പോൾ വിനുവിന് വയറുവേദന തുടങ്ങി. ഇതുവരെ അമ്മ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ വിനുവിനോട് കാര്യങ്ങളെല്ലാം ചോദിച്ചു.കൈകൾ കഴുകാതെ ഊണുകഴിച്ചു അതുകൊണ്ടാണ് വിനുവിന് അസുഖം വന്നത് എന്ന് ഡോക്ടർക്ക് മനസിലായി. അദ്ദേഹം അമ്മയോട് കാര്യം പറഞ്ഞു.മരുന്നു കഴിച്ചപ്പോൾ വിനുവിൻ്റെ അസുഖം ഭേദമായി. ഇനിമുതൽ കൈകൾ വൃത്തിയായി കഴുകിയതിനു ശേഷമേ ആഹാരം കഴിക്കൂ എന്നു വിനു തീരുമാനിച്ചു. നമ്മൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം . {{BoxBottom1 | പേര്= ശിവനന്തു | ക്ലാസ്സ്= 1 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ.എൽ.പി.എസ് .പള്ളിപ്പുറം | സ്കൂൾ കോഡ്=43444 | ഉപജില്ല=കണിയാപുരം | ജില്ല= തിരുവനന്തപുരം | തരം= കഥ | color= 5