സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/എന്റെ അനുഭവക്കുറിപ്പ്
എന്റെ അനുഭവക്കുറിപ്പ്
കൊറോണ അഥവാ കോവിഡ് 19 എന്ന രോഗം കേരളത്തിൽ പടരുകയാണ്. ഇതുപോലെ രണ്ട് ദുരനുഭവങ്ങൾ ആണ് ഇതിനുമുമ്പ്
എന്റെ മനസ്സിലുണ്ടായിരുന്നത്. പ്രളയവും നിപ്പ വൈറസും ഈ രണ്ട് ദുരന്തങ്ങളിലും എനിക്ക് അനുഭവപ്പെടാത്ത ഒരുതരം ഒറ്റപ്പെടലും സങ്കടവും ഈ കൊറോണാ കാലത്ത് എനിക്ക് അനുഭവപ്പെടുന്നു. ചൈന അമേരിക്ക ഇറ്റലി ദുബായ് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് 19 എന്ന മഹാമാരി വ്യാപിക്കുകയാണ്. അതുകാരണം എല്ലാ സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ചെയ്തു. ആരോടും സംസാരിക്കാതെയും പുറത്തുപോകാൻ കഴിയാതെയും ജനങ്ങൾ വീർപ്പുമുട്ടുന്നു. ഈ ജീവൻ മരണ പോരാട്ടത്തിലും എനിക്ക് നന്ദി പറയാൻ ഉള്ളത് ചിലരോടാണ്. രാപ്പകൽ എന്നില്ലാതെ നമുക്ക് വേണ്ടി പോരാടുന്ന ഡോക്ടർ, പോലീസ്, രാഷ്ട്രീയപ്രവർത്തകർ ആരോഗ്യമന്ത്രി തുടങ്ങി എനിക്കും മറ്റുള്ളവർക്കും വേണ്ടി പോരാടുന്ന ഓരോരുത്തർക്കും എൻറ കൂപ്പുകൈ. പക്ഷേ ഈ കൊറോണ പശ്ചാത്തലത്തിൽ എനിക്ക് എന്നിലെ പല കഴിവുകളെയും തിരിച്ചറിയാനും അവയെ വികസിപ്പിക്കാനും കഴിഞ്ഞു.
|