വേനൽ ചൂടിനും സ്നേഹത്തിന് തണുപ്പ്.. മഴമാറിനിന്നിട്ടും പ്രകൃതി എത്ര സുന്ദരി... മണ്ണിലിറങ്ങി മാനുഷ്യർ പച്ചയുടുപ്പിട്ട അണിഞ്ഞൊരുങ്ങി പ്രകൃതി... പൊന്നുവിളയിച്ചു സംതൃപ്തി നേടിയെല്ലാരും... ആവശ്യങ്ങൾക്കൊതുക്കാമായി ! ചുറ്റുപാടും വൃത്തിയുമായി.... ആര്ഭാടങ്ങളെല്ലാം മറഞ്ഞു . .ഗ്രാമം സുന്ദരിയായി... കണ്ണടച്ച് ശ്വസിച്ചുഞാൻ ! എന്നിൽ നിറഞ്ഞതത്രയും സ്നേഹത്തിന്റെ ഒരുമയുടെ ഗന്ധം മാത്രം... കളിക്കളങ്ങളൊഴിഞ്ഞിട്ടും.. അകത്തളങ്ങളിൽ ഉല്ലാസം നിറഞ്ഞു... അച്ഛനും അമ്മയും ഞങ്ങളുമൊന്നായ് കളിച്ചു രസിച്ചു മനം നിറഞ്ഞു....
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത