എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/അക്ഷരവൃക്ഷം/മധുരമൂറും ചക്ക
മധുരമൂറും ചക്ക.
പതിവുപോലെ അന്നും മഴയായിരുന്നു. ഞാനും എൻറെ കൂട്ടുകാരും ഉമ്മറത്തിരുന്ന് കളിക്കുകയായിരുന്നു. പെട്ടെന്നാണ് വീടിൻറെ പുറക് വശത്ത് നിന്ന് ഒരു ശബ്ദം കേട്ടത്. മഴയെ വകവെക്കാതെ ഞങ്ങൾ അവിടേക്ക് ഓടി. അപ്പോൾ അവിടെ ഞങ്ങളുടെ ചക്കരപ്ലാവിനടുത്ത് കോടാലിയും പിടിച്ച് രണ്ട് പേർ നിൽക്കുന്നു. ഞാൻ ഉമ്മച്ചീ..... എന്ന് ഉറക്കെ വിളിച്ചു. ഉമ്മവേഗം ഓടി വന്നു. കാരണം ചോദിക്കുന്നതിന് മുൻപ് ഉമ്മ രണ്ടടി തന്നിട്ട് ചോദിച്ചു. ഈ മഴയും കൊണ്ട് എവിടെ ആയിരുന്നു. അതിന് മറുപടി കൊടുക്കാതെ തന്നെ എന്താണ് ഇവിടെ നമ്മുടെ ചക്കര പ്ലാവ് മുറിക്കുകയാണോ എന്നും ചോദിച്ച് ഞാൻ ഉമ്മയുടെ കൈ പിടിച്ചു. അപ്പോൾ ഉമ്മ പറഞ്ഞു. മഴക്കാലമല്ലേ ചക്കയൊക്കെ ചീഞ്ഞ് വീഴുന്നു. അതുകൊണ്ട് അത് മുറിച്ച് കളയാൻ ഉപ്പച്ചി പറഞ്ഞതാണ് എന്ന്. എനിക്ക് സങ്കടമായി. ഞങ്ങൾ ഒഴിവുദിവസങ്ങളിൽ കളിക്കാറുള്ളത് ആ പ്ലാവിന്റെ ചുവട്ടിലായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്ക് അവർ ഞങ്ങളുടെ ചക്കര പ്ലാവ് മുറിച്ചു. മധുരമുള്ള ചക്ക തന്നിരുന്ന ആ പ്ലാവ് മുറിച്ചതിന് ശേഷം ചക്ക കിട്ടാൻ മറ്റു പല സ്ഥലത്തേക്കും പോവേണ്ടിവന്നു. ഞങ്ങളുടെ വീട്ടിലേക്ക് വന്നിരുന്ന കിളികളും അണ്ണാ നും എല്ലാം എങ്ങോട്ടോ പോയി. മുറ്റത്തെ തണലും ഇല്ലാതായി. സന്ദേശം: ഒരു മരം മുറിച്ചതോടെ നഷ്ടമായത് ഒരുപാട് ജീവികളുടെ ഭക്ഷണമാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ഒരു മരം മുറിക്കുകയാണെങ്കിൽ അതിന് പകരം 10 എണ്ണമെങ്കിലും നട്ടുപിടിപ്പിക്കുക. അവ പഴങ്ങളുണ്ടാവുന്നതാവട്ടെ.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |