ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലം

ഭയമില്ലാതെ നാം അന്ന്
ആർത്തിയോടെ കഴിച്ച കാലം
കൈകഴുകിയിരുന്നില്ല ആ നാളിൽ
എന്നാലിതാ കൈകഴുകി മടുത്ത കാലം
കഴിപ്പതില്ല ഒന്നുമേ അത്ര
ഭീതിയല്ല കരുതലാണ് വേണ്ടതെന്ന
സത്യം നാം മനസ്സിലാക്കിയ കാലം
പുത്തൻ ഉടുപ്പ് വാങ്ങാൻ
മാളുകൾ ഇല്ലാത്ത കാലം
രുചിയിൽ മറക്കും മായമുള്ള
ഫാസ്റ്റ്ഫുഡ് മാഞ്ഞു പോയ കാലം
സ്വതന്ത്രരായി പറന്നു നടന്നവരിതാ
വീട്ടിലെ കൂട്ടിൽ ഇരിക്കുന്ന കാലം
പ്രൗഢി കാണിപ്പാനൊന്നുമില്ലിതാ
സർവ്വരും തുല്യരായ കാലം
പരിചയമില്ലാത്ത ഭാവത്തിൽ നിന്ന്
സൗഹൃദത്തിൻ മൂല്യമറിഞ്ഞ കാലം
ഇന്നിതാ സർവ്വരും ഒരുമയോടെ
പ്രവർത്തിക്കുന്നു .......
നാടിന്റെ വില്ലനായ് മാറിയ
കൊറോണയെ നേരിടുന്ന കാലം
  

വിദ്യ എസ് ബൈജു
4 A ജി എൽ പി ബി എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം