ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊതുക് വളരുവാൻ ഇടമില്ലാതെ പരിസരം വൃത്തിയാക്കണം വീടും പറമ്പും പൊതുസ്ഥലങ്ങളും ശുചിയോടെ എന്നും തിളങ്ങിടട്ടെ... ! കുപ്പി ചിരട്ട പ്ലാസ്റ്റിക് കപ്പുകൾ ഇട്ടുമൂടിയ - പ്ലാസ്റ്റിക് ഷീറ്റുകൾ, മുട്ടത്തോടുകൾ പോലും കൊതുകിനു വളർത്തുകേന്ദ്രമതോർമ്മ വേണം... ഡെങ്കിപ്പനിയും ചിക്കൻ ഗുനിയയും എലിപ്പനിയും പിന്നെ പകർച്ചവ്യാധി പെരുമഴയുടെ പഴയ-കാലമതോർമ്മ വേണം.. . തിളപ്പിച്ചാറിയ കുടിവെള്ളം മാത്രം അതിഥികൾക്ക് നൽകണേ... ബിരിയാണി ചെമ്പു തുറക്കും മുൻപേ കുടിവെള്ളം തിളച്ചാറണം... വിളിച്ചു വരുത്തി മഞ്ഞപ്പിത്തം തിരിച്ചു നൽകരുതെന്ന് ഓർത്തിടേണം... ! നിറം കലർത്തിയ തണുത്തവെള്ളം കൊടുക്കും പണിയതു നിർത്തിടേണം!
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത