സീഡ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28317 (സംവാദം | സംഭാവനകൾ) ('<big>'''ശുചീകരണ പ്രവർത്തനങ്ങളുമായി ഗാന്ധി ജയന്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശുചീകരണ പ്രവർത്തനങ്ങളുമായി ഗാന്ധി ജയന്തിയിലും സീഡ് പ്രവർത്തകർ

      സ്കൂളിലും സമീപ പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളുമായി കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ ഗാന്ധിജയന്തി വാരാചരണം തുടങ്ങി.കൂത്താട്ടുകുളം എസ് . ബി.ഐ ബാങ്കിലെ 
      ജീവനക്കാരുടെ സഹകരണത്തോടെ സീഡ് പ്രവർത്തകർ സ്കൂൾ മൈതാനം സ്ഥിതി ചെയ്യുന്ന എം.വി.ഐ.പി ഗോഡൗൺ ശുചീകരിച്ചു.കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു,       
      ബ്രാഞ്ച് മാനേജർ ശ്രീജ, ഹെഡ്മിസ്ട്രസ് ആർ വത്സല ദേവി, പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

വൃദ്ധ ദിനത്തിൽ മുതിർന്നവരെ ആദരിച്ചും സ്നേഹിച്ചും സീഡ് കുട്ടികൾ.

      ജീവിത സായാഹ്നത്തിൽ ഒന്നിക്കാൻ സ്ഥാപനം നിർമ്മിക്കുന്നതിനായി തന്റെ പേരിലുണ്ടായിരുന്ന ഒരേക്കർ 65 സെന്റ് സ്ഥലം മുഴുവനായി എഴുതി നൽകി , വ്യക്തിപരമായ 
      സുഖ സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് അതേ സ്ഥാപനത്തിലെ അറുപതോളം അന്തേവാസികളിലൊരാളായി ജീവിക്കുന്ന കെ എം പൗലോസിനെ കുട്ടികൾ ആദരിച്ചു.
"https://schoolwiki.in/index.php?title=സീഡ്_പ്രവർത്തനങ്ങൾ&oldid=893185" എന്ന താളിൽനിന്ന് ശേഖരിച്ചത്