സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/ഇനിയെത്ര നാൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:42, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇനിയെത്ര നാൾ | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇനിയെത്ര നാൾ

അകത്തിരിപ്പിന്റെ മുപ്പതാം നാൾ
പൂർത്തിയായീടവേ
ഞാനെൻ അമ്മയോട് ചൊല്ലി
അകത്തിരിപ്പ് മതിയെന്നമ്മേ
ഞാനൊന്ന് പുറത്തിറങ്ങട്ടേ, കൊതിയാവുന്നു.
വാത്സല്യമോടെന്നമ്മ പുഞ്ചിരി തൂകി
നെറുകയിൽ മെല്ലെ തലോടി അമ്മയോതി
മുപ്പതുനാൾ അകത്തിരുന്നു നീ മടുത്തെന്നോ ?
ഈ ഭൗമ ഗൃഹത്തിൽ, മൂന്നര പതിറ്റാണ്ടുകൾ
താണ്ടിയ ഞാനപ്പോൾ എന്തു പറയേണ്ടു ?....

പ്രഥുമോൾ പി
9 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത