വീടും പരിസരവും കാത്തിടേണം.. മാറാല കെട്ടാതെ നോക്കിടേണം.. കാടും പടർപ്പു വളർന്ന്, മേൽക്കൂരമേൽ കയറാതെ ഇനിയും കളഞ്ഞിടേണം.. അന്തിക്ക് മുറ്റമടിച്ചിടേണം,, പുലർകാലത്തും ചെയ്തിടേണം അങ്ങനെ.. നിത്യവും കിട്ടുന്ന പ്ലാസ്റ്റിക് വേസ്റ്റുകൾ ബക്കറ്റിലായി നിറച്ചിടേണം.. കയ്യും മുഖവും കഴുകിടേണം, എന്നും രണ്ടു നേര കുളിച്ചീടേണം.. മെയ്യും മനസ്സും ശുദ്ധമാണെങ്കിലോ, വീടും തൊടിയും വെളിച്ചമാകും..
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത