വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/കോവിഡ്19-3

Schoolwiki സംരംഭത്തിൽ നിന്ന്
21:41, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്19 <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്19

ഇപ്പോൾ ലോകം മുഴുവൻ കേട്ടുവരുന്ന വിഷയം കൊറോണ എന്ന മഹാമരിയുടേതാണ്.ഈ വൈറസ് തുടക്കം കുറിച്ചത് ചൈനയിലാണ്.എന്നാൽ ഇപ്പോൾ ലോകമെമ്പാടും ഈ വൈറസ് പടർന്ന് പിടിച്ചിരിക്കുന്നു.വളരെ ബുദ്ധിമുട്ടുന്ന സഹചര്യമാണിത്.ലോക്ക് ഡൗണിൽ പെട്ട് കുടുങ്ങിയ ജനങ്ങൾ.എന്നാൽ സർക്കാർ ഇതെല്ലാം ചെയ്തത് നമ്മുടെ നന്മക്ക് വേണ്ടിയാണ്.കൊറോണ വൈറസ് പിടിപെട്ട് മർണപ്പെട്ടവർ,അതിനിരട്ടി രോഗബാധിതർ.എന്നാൽ നമ്മുടെ സംസ്ഥാനത്ത് ഇത്രയെല്ലാം നടന്നിട്ടും ആത്മാവിശ്വാസം കൈ വിടാത്ത നമ്മുടെ ആരോഗ്യമന്ദ്രി ശൈലജ ടീച്ചർക്കും നമ്മുടെ സർക്കാർ പിണറായിവിജയൻ സാറിനും നൽകാം ഒരു വലിയ നന്ദി.അവർ ഇതിനായി വളരെ പ്രായത്നിക്കുന്നുണ്ട്.അതുപോലെ മറ്റു സംസ്ഥാനങ്ങളിലെ മന്ദ്രിമാരും. എന്നാൽ നമ്മുടെ രാജ്യത്തിനു വേണ്ടി വളരെയേറെ പ്രായത്നിച്ചത് നമ്മുടെ പ്രധാനമന്ത്രിനരേന്ദ്ര മോദി സാറാണ്. സെക്കന്റുകൾ കൊണ്ട് ഒരു മനുഷ്യനിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പടരുന്നു,മണിക്കൂറുകൾ കൊണ്ട് ആയിരങ്ങൾ മരണപ്പെടുന്നു.നിങ്ങളെല്ലാവരും വീടുകളിൽ സുരക്ഷിതരാണെന്ന് ഞാൻ കരുതുന്നു. വീടുകളിൽ അടച്ചിരിക്കുമ്പോഴും സോപ്പിട്ട കൈ കഴുകുമ്പോഴുമെല്ലാം നാം കൊറോണയെ നമ്മിൽ നിന്ന് അകറ്റുകയാണ്‌.ഈ കോറോണക്കലത്ത്‌ വളരെയേറെ കഷ്ടപ്പെടുന്നത് ഒരു സഘം പ്രവാസികളാണ്.ചിലർക്ക്‌ നാട്ടിൽ വരാൻ പോലും കഴിയുന്നില്ല.

സലീമ ഷെറിൻ
4 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം