സംവാദം:എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്കോട്ടുനട/അക്ഷരവൃക്ഷം
- _'ഒരു പരലോക ഉച്ചകോടി'_*
അവസാന മനുഷ്യനും മരിച്ചു വീഴുകയാണ്..... എതോ വലിയ ദുരന്തം വന്നു ചുടലനൃത്തം ആടിയതിന്റെ അടയാളങ്ങൾ. ഭൂമിയിലെ സകല ജീവജാലങ്ങളെയും കൊന്നുതിന്ന് , സകല വസ്തുക്കളെയും നശിപ്പിച്ച് , പ്രകൃതിയെ വെട്ടിനിരത്തി, പരിസ്ഥിതിയെ ചൂഷണം ചെയ്ത് മനുഷ്യൻ മുന്നേറി. എങ്ങോട്ട്? മനുഷ്യന് ജിജ്ഞാസയും ആർത്തിയും ഇത്തിരി കൂടുതലാണ്. അറിവിനുള്ള ആർട്ടി കാരണം അവൻ മൃഗങ്ങളെ കൂട്ടിലിട്ട് പരീക്ഷണങ്ങൾ നടത്തി. ഒടുവിൽ പ്രകൃതിയും അതിന് ജിജ്ഞാസ പ്രകടിപ്പിച്ചു. മനുഷ്യനെയും ഒന്ന് കൂട്ടിലിട്ട് പരീക്ഷിച്ചാലോ?
ഓരോ ദിവസം കൂടുംതോറും മനുഷ്യൻ അവന്റെ ചോദ്യങ്ങൾക്കുള്ള മറുപടികൾ കണ്ടുപിടിച്ചു തുടങ്ങി. ഒടുവിൽ ഒരു ചോദ്യം മാത്രം ബാക്കിയായി. മരണശേഷം നമ്മൾ എങ്ങോട്ട്? ഇന്ന് മനുഷ്യന്റെ ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് പ്രകൃതി തന്നെ അവനെ നയിക്കുകയാണ്.
പലകാലഘട്ടങ്ങളിൽ ജീവിച്ചു മരിച്ച മനുഷ്യർ തമ്മിൽ ഒരു പരലോക കൂടിക്കാഴ്ച-അത്രയേ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. അവിടെ എല്ലാം ഹൈടെക് ആണല്ലോ. മനുഷ്യന്റെ എല്ലാ പ്രവർത്തികളും അവിടെ ഒരു യന്ത്രത്തിൽ കുറിച്ചു വച്ചിരിക്കുന്നു. ജീവിത കാലത്ത് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ ജി.പി.എസ് ട്രാക്കറിലൂടെ മനുഷ്യൻ സഞ്ചരിച്ച പാതകൾ.
വിധിയെഴുത്തിന്റെ നാളുകളായിരുന്നു അത് വിധി പറയുന്നതിനു മുമ്പ് എല്ലാ മനുഷ്യരും തമ്മിൽ ഒരു കോൺഫ്രൻസ് നടത്താൻ തീരുമാനിച്ചു. പരലോകത്ത് പോലും മനുഷ്യന്റെ അഹങ്കാരത്തിന് ഒരു കുറവുമില്ല. ഓരോരുത്തരും അവരവരുടെ നേട്ടങ്ങളെപ്പറ്റി പുകഴ്ത്തി പറഞ്ഞുകൊണ്ടിരുന്നു. "ഞാനാണ്.... ഞാനാണ്.... തീ കണ്ടുപിടിച്ചത്". "അതെ ഞാൻ ആണാ ചക്രം കണ്ടുപിടിച്ച മഹാൻ". മറ്റൊരാൾ അഹങ്കാരത്തോടെ പ്രതികരിച്ചു-" ഞാൻ കണ്ടുപിടിച്ച മൊബൈൽഫോൺ ഇല്ലായിരുന്നെങ്കിൽ ഭൂഗോളത്തിലെ സ്പന്ദനം തന്നെ നിലച്ചു പോയേനെ".
അതിനിടയിൽ മനുഷ്യന്റെ നിസ്സഹായത കൊണ്ട് ജീവൻ നഷ്ടപ്പെട്ട നാലു മാസം മാത്രം പ്രായമായ നിഷ്കളങ്കയായ ഒരു പിഞ്ചോമന വിറങ്ങളോടെ ചോദിച്ചു -" ഇത്രയേറെ നേട്ടങ്ങൾ ഉണ്ടായിട്ടും ഭൂമിയിൽ എന്നെ വെല്ലാൻ ആർക്കും ആവില്ല, ഞാനും എന്റെ കണ്ടുപിടുത്തവും ആണ് ഏറ്റവും വലുത് എന്ന് അഹങ്കാരത്തോടെ ആർത്തട്ടഹസിച്ച് മനുഷ്യരാശിയെ ഭുലോകത്ത് നിലനിർത്താൻ നിങ്ങൾക്ക് എന്തേ കഴിഞ്ഞില്ല? ". എല്ലാവരും നിശബ്ദരായി. അവൾ തുടർന്നു: .......നമുക്ക് ശേഷവും ഭൂമിയിൽ ജീവൻ തുടിക്കും. അവർ ഭൂമിയിൽ കുഴിച്ചിട്ട നമ്മുടെ അസ്ഥികൂടങ്ങൾ മാന്തിയെടുത്ത് പരീക്ഷണങ്ങൾ നടത്തും. നമ്മുടെ അന്ത്യത്തിനു കാരണം എന്താണെന്നവർ വിലയിരുത്തും. നമ്മൾ ചെയ്ത ചെയ്തികൾ ആവർത്തിച്ചാൽ അവർക്കും ഈ അവസ്ഥ ഉണ്ടാകും. അതുകൊണ്ട് മനുഷ്യനെപോലെ നന്ദികെട്ട ജീവികളെ ഇനി ദൈവം സൃഷ്ടിക്കാൻ സാധ്യതയുണ്ടോ? നമുക്ക് ചിന്തിക്കാം...
കൃഷ്‌ണേന്ദു എസ് എസ്
|
[[16076|]] ഉപജില്ല കോഴിക്കോട് അക്ഷരവൃക്ഷം പദ്ധതി, 2020 |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- കോഴിക്കോട് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ