ജി.എച്ച്. എസ്.എസ്.കല്ല്യോട്ട്/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം
വ്യക്തിശുചിത്വം
മാനവരാശിയുടെ തുടക്കത്തിൽ തന്നെ മനുഷ്യൻ കൈക്കൊണ്ടിരുന്ന ഒന്നായിരുന്നു വ്യക്തിശുചിത്വം.എന്നാൽ മനുഷ്യൻ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുന്നതിനാൽ വ്യക്തിശുചിത്വമെന്ന അവബോധം മറന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഇന്നത്തെകാലത്തെ പലപല പുതിയരോഗങ്ങളും മനുഷ്യജീവിതത്തിലേക്ക് കടന്നുവരുന്നത്. ഉദാഹരണമായി പ്ലേഗ്, സാർസ്, എബോള, നിപ്പ, കൊറോണ. പക്ഷെ ഇപ്പോൾ വന്ന കൊറോണ മാനവരാശിയെ തന്നെ പിടിച്ചുകുലുക്കിയ മഹാമാരിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനെ തടയാനായി വ്യക്തിശുചിത്വം അല്ലാതെ മറ്റൊരു മാർഗവും നമ്മുടെ മുന്നിൽ ഇല്ല. വ്യക്തിശുചിത്വം പാലിച്ചാൽ നമ്മൾക്കു ഈ രോഗങ്ങളെ തടയാനാവും. അതുകൊണ്ടുതന്നെ പുറത്തുപോയാൽ കൈ നന്നായി കഴുകി വേണം മറ്റുകാര്യങ്ങൾ ചെയ്യാൻ. പരമാവധി പുറത്തിറങ്ങാതിരിക്കാം. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക. അനാവശ്യമായി ആശുപത്രികളിലേക്ക് പോകാതിരിക്കാം.പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും പറയുന്നത്കേട്ടു അനുസരിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യാം. മാലിന്യങ്ങൾ വലിച്ചെറിയാതെ, പരിസരം ശുചീകരിച്ചു , വ്യക്തിശുചിത്വം പാലിച്ചു ഈ രോഗങ്ങളെ നമുക്ക് തടയാം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം