ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/തേൻ കൊതി

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തേൻ കൊതി

മഹാ തേൻ കൊതിയനാണ് ജിമ്മു കരടി. അച്ഛൻ കൊണ്ടുവന്ന തേൻ മുഴുവനും അവൻ വായിലാക്കും. കുഞ്ഞനുജത്തിക് പോലും ഒരു തുള്ളി കൊടുക്കില്ല..ഒരു ദിവസം അച്ഛൻ തേനുമായി വന്നപ്പോൾ പതിവുപോലെ ജിമ്മു അടുത്തുകൂടി. എന്നാൽ അച്ഛൻ അവനു കൊടുക്കാതെ തേൻ അമ്മയ്ക്കും, ചേട്ടനും, അനുജത്തിക്കും പങ്കിട്ടുകൊടുത്തു. മോനെ ഇപ്പോൾ മനസ്സിലായില്ലേ നീ ചെയ്യുന്നത് തെറ്റാണ് എന്നു. നീ ഒറ്റക്ക് തേൻ കുടിക്കുമ്പോൾ അവർക്കു എത്ര വിഷമം ഉണ്ടാകും... ഈ ഒരു പാഠം പഠിപ്പിക്കാൻ ആണ് അച്ഛൻ ശ്രമിച്ചത്.

ഹും..... എനിക്കിനി.. വേണ്ട.... നിങ്ങളുടെ തേൻ.. എന്നും പറഞ്ഞു ജിമ്മു അവരുടെ അടുത്തുനിന്നും പിണങ്ങി പോയി. അച്ഛനും അമ്മയും എത്ര വിളിച്ചിട്ടും അവൻ നിന്നില്ല . നടന്നു നടന്നു അവൻ കൊടും കാടിന്റെ നടുവിൽ എത്തി

ഹയ്യട... ! ഉയർന്ന മരക്കൊമ്പിൽ ഒരു തേൻ കൂട്. ഈ തേൻ മുഴുവൻ ഞാൻ കുടിക്കും ആർക്കും കൊടുക്കില്ല. ആവേശത്തിൽ ജിമ്മു മരത്തിൽ പറ്റിപിടിച്ചു കയറി. അച്ഛൻ നോക്കുന്നത് അവൻ പല തവണ ദൂരെ നിന്നും കണ്ടു. ആർത്തിയോടെ അവൻ തേനീച്ച കൂട് വലിച്ചിളക്കി... ശൂ.. ശൂ. ശൂ.. എന്ന ശബ്ദത്തോടെ കൂടിളക്കി... ജിമ്മുവിനു നേരെ തിരിഞ്ഞു....തേനീച്ചകൾ. കാലിനും കഴുത്തിനും മുഖത്തും എല്ലാം തേനീച്ചകൾ കുത്തി... അലറി കരഞ്ഞു കൊണ്ട് ജിമ്മു അച്ഛന്റെ അടുത്തേക്കോടി... എന്നിട്ട് പറഞ്ഞു അച്ഛാ ഇനി ഞാൻ എല്ലാവർക്കും തേൻ കൊടുക്കാം....

മിസ്ഹബ് കെ
5 A ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ