സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
രോഗപ്രതിരോധത്തെ പറ്റി രണ്ടു വാക്ക് പറയുമ്പോൾ അതിനുമുൻപ് ശരീരത്തിൻറെ ആരോഗ്യത്തെ പറ്റിയും പറയേണ്ടിയിരിക്കുന്നു . മിതത്വം എല്ലാ പ്രവർത്തനങ്ങളിലും നല്ലതാണ്. "ഒന്നുമില്ലാത്തതിലും നല്ലത് എന്തെങ്കിലും ഉള്ളതാണ് " എന്ന് കേട്ടിരിക്കുന്നത് ഈ മിതത്വം ഉദ്ദേശിച്ചാണ്. അങ്ങനെ നോക്കുമ്പോൾ ആരോഗ്യത്തിനു വേണ്ടിയും നമ്മൾ ഒന്നും ചെയ്യാതിരിക്കുകയോ കൂടുതൽ ചെയ്യുകയോ ചെയ്തിട്ട് കാര്യമില്ല. വേണ്ടത് വേണ്ട രീതിയിൽ ആവശ്യത്തിന് മാത്രം എന്നതായിരിക്കണം ജീവിതവ്രതം . ഭക്തിയോ മോഹമോ ക്രോധമോ മത്സരമോ എന്തുമാകട്ടെ ആവശ്യത്തിനു മാത്രം ചെയ്യുക . മദ്യം പോലും മിതമായി ഉപയോഗിക്കുന്നവർ വളരെക്കാലം ജീവിച്ചിരിക്കുന്നതായി തെളിവുകളുണ്ട്. എന്നാൽ മുകളിൽ പറഞ്ഞ ഇന്ദ്രിയ വികാരങ്ങൾ പലരിൽ കൂടിയും കുറഞ്ഞും കാണുന്നു . ചിന്തയുടെ കാര്യം എടുത്താൽ പോലും ആവശ്യത്തിനെ ആകാവൂ. നാം എന്ത് ചിന്തിക്കുന്നുവോ അതാണ് നമ്മുടെ മനസ്സ്. നാം എന്ത് കഴിക്കുന്നുവോ അതാണ് നമ്മുടെ ശരീരം. മനുഷ്യന് മൂന്ന് കാര്യങ്ങളിലാണ് ശ്രദ്ധ വേണ്ടത്. ഭക്ഷണം ,ഉറക്കം ,വിശ്രമം അല്ലെങ്കിൽ വ്യായാമം. ഇവയൊക്കെ ശരീരത്തിന് വേണ്ട രീതിയിൽ ആയാൽ ആരെയും സംരക്ഷിക്കാം. ഇനി രോഗപ്രതിരോധം. ബാക്ടീരിയ, വൈറസുകൾ, പൂപ്പൽ, പരാദ ജീവികൾ എന്നിവ അടങ്ങുന്ന രോഗാണുവൃന്ദം ,വിഷമയം ഉള്ളതും അല്ലാത്തതുമായ അന്യവസ്തുക്കൾ, അർബുദങ്ങൾ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ രോഗങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകെത്തുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധവ്യവസ്ഥ. രോഗപ്രതിരോധവ്യവസ്ഥയെ മറികടക്കും വിധം വളരെപ്പെട്ടെന്ന് പരിണമിക്കാൻ രോഗകാരികൾക്കും സാധിക്കും. ഇതുകാരണം രോഗകാരികളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനും തടയാനും സാധിക്കുന്നതരത്തിൽ വിവിധ രോഗപ്രതിരോധ സംവിധാനങ്ങളും പരിണമിച്ചുണ്ടായിട്ടുണ്ട്. കോവിഡ്-19 , എന്നല്ല മറ്റേതൊരു രോഗാണുക്കൾക്കും ശരീരത്തിൽ കടന്നു നമ്മെ കീഴ്പ്പെടുത്താൻ ആവണമെങ്കിൽ നമ്മുടെ രോഗപ്രതിരോധ ശക്തിയെ ആദ്യം തോൽപ്പിച്ച ശേഷമേ സാധ്യമാവു .ആരുടെയൊക്കെയാണോ രോഗപ്രതിരോധശക്തി കുറഞ്ഞിരിക്കുന്നത് അവരാണ് രോഗികൾ ആയി മാറുന്നതും തുടർന്നുള്ള കുഴപ്പങ്ങളിലേക്ക് പോകുന്നതും. നമുക്ക് ചെയ്യാവുന്ന ഒരു കാര്യം നമ്മുടെ രോഗപ്രതിരോധശേഷി ഏതുവിധേനയും വർദ്ധിപ്പിക്കുക എന്നതാണ്. നെല്ലിക്കയും മുരിങ്ങയും കൂടാതെ നാരങ്ങ , ഓറഞ്ച് പഴവർഗങ്ങൾ എല്ലാം കഴിക്കുക . ഇതിൽ വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു. മുരിങ്ങയിലയിൽ വൈറ്റമിൻ സി ,ബി സിക്സ് ഇവയെല്ലാം അടങ്ങിയിരിക്കുന്നു.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |