സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര/അക്ഷരവൃക്ഷം/കോവിഡ്-19

22:31, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

കോവിഡ്19 വൈറസ് ബാധയുടെ പശ്ചാത്യത്തിൽ ഇന്നു നമ്മുടെ രാജ്യം നേരിടുന്നത് ഒരു വലിയ ദുരിതമാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റു ജോലി മേഖലകളും അടഞ്ഞു. ജനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഇടപഴകാതിരിക്കുക മാത്രമാണ് ഒരു പരിഹാരമായി കാണുന്നത്. നമ്മുടെ നാടിനെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന് എല്ലാവരും കരുതുക. നമ്മൾ ശുചിത്വം പാലിക്കേണ്ടത് നിർബന്ധമാണ്. അത് നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ്. ഈ അവധിക്കാലം നമ്മുടെ വീടും പരിസരവും നമ്മളാൽ കഴിയുന്ന വിധം വൃത്തിയാക്കാം. ഈ അവസരത്തിൽ ആഹാരം കിട്ടാതെ വലയുന്നവർക്ക് ഭക്ഷ്യധാന്യങ്ങൾ കൊടുത്ത് അവരെ സഹായിക്കാം ഈ അവസരത്തിൽ ശ്രീ നാരായണഗുരുവിന്റെ "മതമേതായാലും മനുഷ്യൻ നന്നായാൽ മതി " എന്ന വാക്യം ഓർമ്മയിൽ വരുന്നു. ശുചിത്വം പാലിച്ചും സാമൂഹ്യ അകലം പാലിച്ചും നമ്മുടെ രാജ്യത്തെ നമുക്ക് രക്ഷിക്കാം.

ആകർഷ് അജി
4 A സെന്റ് ആന്റണീസ് എൽ പി എസ്സ് പാലകര
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം