എ.എൽ.പി.സ്കൂൾ പുത്തൻതെരു/അക്ഷരവൃക്ഷം/കൊറോണ എന്ന കുഞ്ഞുഭൂതം

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന കുഞ്ഞുഭൂതം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന കുഞ്ഞുഭൂതം


നമ്മളറിയാതെ നാട്ടാരറിയാതെ
നമ്മളിലെത്തും കൊറോണ
നാട്ടിൽ പരക്കും കൊറോണ
നാടിനെ കൊല്ലും കൊറോണ
പഞ്ചാരമണലിനേക്കാൾ കുഞ്ഞൻ
പഞ്ചേന്ദ്രിയങ്ങൾക്കെല്ലാമതീതൻ
സഞ്ചരിക്കുന്നു പ്രകാശവേഗത്തിൽ
നെഞ്ചെരിച്ചീടും കുഞ്ഞൻ കൊറോണ
ഒരു കുഞ്ഞു സോപ്പിൻപതയിൽ
ഒടുങ്ങിടുമീ കുഞ്ഞുഭൂതം കൊറോണ
ഒരിറ്റു ജാഗ്രത മാത്രം മതി,എങ്കിൽ
ഓടി മറഞ്ഞിടും,ഈ ഭൂതം കൊറോണ.

മുഹമ്മദ് ഷഹിൻഷ
3B എ.എൽ.പി.സ്കൂൾ പുത്തൻ തെരു
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത