ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/വേനൽചൂട്
വേനൽ ചൂട്
കിളികളുടെ കള കൂജനവും പൂക്കളുടെ സുഗന്ധവും ആസ്വദിക്കാനായി, കുളിരുള്ള ആ പ്രഭാതത്തിൽ ഉലാത്തുകയായിരുന്നു ആ ചെറുപ്പക്കാരൻ .എത്രനേരം അങ്ങനെ നടന്നു എന്നറിയില്ല. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ആ യാത്ര അവസാനിപ്പിക്കാൻ അയാൾക്ക് തോന്നിയില്ല. തന്റെ ശരീരം ക്ഷീണിച്ചോ..... അപ്പോഴാണ് അയാൾക്ക് മനസിലായത് ; മരങ്ങൾ നിറഞ്ഞ പച്ചപ്പുള്ള ഗ്രാമം കഴിഞ്ഞെന്ന് . ഇത് തന്റെ കൂട്ടുകാരൻ ജോലി ചെയ്യുന്ന പട്ടണം ആണല്ലോ ? അയാൾ കൂട്ടുകാരന്റെ വീട്ടിൽ കയറി. എല്ലായിടത്തും എ.സി വെച്ചിരിക്കുന്നു. മുറ്റത്ത് കട്ട പതിച്ചിരിക്കുന്നു.കൂട്ടുകാരൻ കുറച്ചുദിവസം ഇവിടെ താമസിക്കാൻ പറഞ്ഞു. കൂട്ടുകാരൻ പറഞ്ഞിരുന്നു ഇന്നു മഴ കുറവാണെന്ന് .അയാൾ തന്റ സുഹൃത്തിന്റെ മുറ്റത്തും പരിസരത്തും മരങ്ങൾ വെച്ചു പിടിപ്പിച്ചു ... മറ്റൊരു നാൾ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച അയാളെ അൽഭുതപ്പെടുത്തി ; മരങ്ങൾ വളർന്നു സുന്ദരമായ ആ വീടും പരിസരവും ഹൃദ്യവും മോഹനവുമായിരുന്നു .... അവിടെ ഒരു ഗ്രാമത്തിന്റെ പ്രതീതി..... അയാളെ കണ്ട മാത്രയിൽ സുഹൃത്ത് ഓടി വന്ന് കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു; നോക്കു,ഇവിടം നീയാണു സ്വർഗ്ഗമാക്കിയത്.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |