കെ.കെ.എം.എച്ച്.എസ്. ചീക്കോട്/അക്ഷരവൃക്ഷം/പ്രവാസിയുടെ നൊമ്പരം

20:27, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anishjohn (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രവാസിയുടെ നൊമ്പരം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രവാസിയുടെ നൊമ്പരം

കുളി കഴിഞ്ഞു വന്ന മുടി ചീകുമ്പോഴാണ് ടേബിളിൽ ഇരുന്ന സൈനുവിന്റെ മൊബൈൽ റിംഗ് ചെയ്തത്. മൊബൈലിന്റെ ബെൽ അടി കേട്ട് മക്കളായ ഹാദിയും ഫാദിയും ഓടി വന്നു. അവരുടെ ഇളയ മകനായ ഹാദി വന്ന് ഫോൺ എടുത്തു. "ഹലോ ഉപ്പാ... അസ്സലാമു അലൈകും... "

മറുവശം ശബ്ദചിച്ചു. "വലൈകും മുസ്സലാം.... എന്തെക്കെ ഉണ്ട് മോനെ സുഖല്ലേ... "

"ആ സുഖം തന്നെയാ ഉപ്പാ... ഉപ്പ എന്നാ വരുന്നേ.. "

"ഞാൻ വരണേൽ ഇനിയും കുറെ ദിവസം വേണം. "

"ഉപ്പച്ചി കൊറേ ദിവസായില്ലേ പോയിട്ട്. ഉപ്പച്ചിക്ക് ഞങ്ങളെ ഒന്നും കാണാൻ പൂതി ഇല്ലേ... "

"മോനെ.. കാണാൻ പൂതി ഇല്ലാഞ്ഞിട്ടല്ല.. ഇവ്ടെന്ന പോരാൻ പറ്റില്ല. ഞാൻ വരുമ്പോ എന്തെക്കെ വേണം ന്റെ ആദി കുട്ടന്? "

"നിക്ക് കാർ, ജെസിബി, ലോറി ഇതെല്ലാം വേണം... "

"ഇൻശാഅല്ലാഹ്‌.... ഞാൻ കൊണ്ട് വരണ്ട് ട്ടോ... "

"മ്മ്... എന്നാ ഞാൻ ഫാദി കാക്കന് കൊടുക്കാം ട്ടോ... "

"മ്മ്.. "

"ന്നാ ഫാദി കക്കൂ....ഉപ്പച്ചിയാ... "എന്ന് പറഞ് ഫാദിക്ക് ഫോൺ കൈമാറി.

"ഹലോ ഫാദി കുട്ടാ... അസ്സലാമു അലൈകും... എന്തൊക്കെ ഉണ്ട് മോനെ... സുഖല്ലേ.. "

"വലൈകും മുസ്സലാം... സുഖ ഉപ്പ... പിന്നെ, ഉപ്പാ... എനിക്ക് സ്കൂളിൽ നിന്നും സമ്മാനം കിട്ടി.. "

"ആണോ.. എന്തിന്..? "എന്ന് ആകാംക്ഷയോടെ ചോദിച്ചു.

"അത് സ്കൂളിൽ പരിവാടി ഉണ്ടായിരുന്നു. ഞാൻ പാട്ടും പാടി, പിന്നെ കഥയും പറഞ്ഞു.. അതിനാ.. "

"മാഷാഅല്ലാഹ്‌... നല്ല കുട്ടിയാ... അതുപോലെ പഠിത്തത്തിലും ഒന്നാമനായി വിജയിക്കണം. എന്നാലേ വലുതാകുമ്പോൾ ഗൾഫിൽ ഒക്കെ വരാൻ കഴിയൂ.... ട്ടോ. "

"ആ.. "എന്ന് മറുബടി കൊടുത്തു.

" മോനെ ഉമ്മച്ചി എവിടെ?.. ഉമ്മച്ചിക്ക് കൊടുത്താ.. "

"ആയ്കോട്ടെ... താ ഉമ്മാ.. "എന്ന് പറഞ്ഞു സൈനുവിന് ഫോൺ കൊടുത്ത് ഫാദി അവിടെ നിന്നും ഓടി..


"ഹലോ.. ഇക്കാ.. അസ്സലാമു അലൈകും... "

"വലയ്ക്കും മുസ്സലാം... എന്തൊക്കെ ഉണ്ട് സൈനൊ.. എല്ലാർക്കും സുഖല്ലേ.. "

"ആഹ്.. ഇക്കാ.. സുഖായി പോകുന്നു... ഇങ്ങക്കോ..? " "ഇവിടെയും കുഴപ്പല്യ.. അങ്ങനെ പോകുന്നു.. ഇപ്പൊ ശബളം കുറവാ... "

"അതെന്തേ....? "

"അത് കഫീലിന്റെ ഫാമിലി യെ വിസിറ്റിംഗിന് കൊണ്ട് വന്നിട്ടുണ്ട്. കുറച്ചു കഫീൽ വാങ്ങും... "

"മ്മ്.. "

"പിന്നെ, ഉമ്മക്കും ഉപ്പക്കും ഒക്കെ സുഖല്ലേ.... ഉമ്മക്കുള്ള മരുന്നൊക്കെ കൃത്യം വാങ്ങുന്നില്ലേ... "

"ആ... അവർക്കൊക്കെ സുഖം ആണ്. പിന്നെ മരുന്ന് നാളെ വാങ്ങാൻ ഞാൻ കുഞ്ഞോനോട് പറഞ്ഞിട്ടുണ്ട്. "

"ഓ... "

"പിന്നെ, അടുത്ത മാസം പൈസ കിട്ടുന്നതിൽ കുറച്ചു കൂട്ടി അയക്കോ... "

"അതെന്തിനാ.. ഈ മാസം അല്ലെ ഞാൻ 10000രൂപ അയച്ചത്. "

"ഓ.. 10000ഒന്നും ഇവിടെ തെകയൂല... വീട് ചെലവ് തന്നെ ഇത് കൊണ്ട് തികയുന്നില്ല. പിന്നെ ഉമ്മാന്റെ മരുന്ന്, പത്രം, പാൽ... അങ്ങനെ എന്തെല്ലാം സാധനത്തിന് പൈസ കൊടുക്കണം. വീട്ടിലെ സാധനങ്ങൾ ഒക്കെ കഴിഞ്ഞിരുന്നു. അപ്പൊ കുറച്ചു സാധനം ഞാൻ മമ്മദാക്കയുടെ കടയിൽ നിന്നും കടം വാങ്ങി. "

"ഇൻശാഅല്ലാഹ്‌... നോക്കട്ടെ.. "ഒരു നിശ്വാസത്തോടെ പറഞ്ഞു. "പിന്നെന്താ സൈനു... ഉമ്മനോടും ഉപ്പാനോടും ഞാൻ വിളിച്ച വിവരം പറഞ്ഞാണ്ടി... "

"മ്മ്.. ന്നാ ആയ്കോട്ടെ.. അസ്സലാമു അലയ്കും. " "വലയ്ക്കും മുസ്സലാം.. "എന്ന് പറഞ്ഞു ഫോൺ കട്ടാക്കി. കട്ടിലിൽ ചാരി ഇരുന്നു എന്തൊക്കെയോ ചിന്തിച്ചു ഇരിക്കുമ്പോ ആണ് മൊയ്തീൻ ക്ക വന്നത്.

"അല്ല ഷെരീഫെ... അനക്ക് എന്താ പറ്റിയത്. അന്റെ മുഖം എന്താ വാടിയിരിക്കുന്നത്?. വീട്ടിൽ ആർക്കെങ്കിലും എന്തെങ്കിലും പറ്റിയോ? " എന്ന് ഷെരീഫ്ന്റെ അടുത്തിരുന്നു കൊണ്ട് ചോദിച്ചു.

"ഏയ്... ഒന്നൂല്ല മൊയ്തീൻ ക്കാ... ഞാൻ വെറുതെ.. "

"ഒന്നൂല്ലണ്ട് ഇജ് ഇങ്ങനെ കുത്തി ഇരിക്കില്ല... ഇജ്ജ് കാര്യം പറ... "മൂപ്പര് വിട്ടു കൊടുക്കാതെ വീണ്ടും ചോദിച്ചു.

" അല്ല മൊയ്തീൻ ക്കാ.. ഞാൻ ഇങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ... "എന്ന് നേരെ ഇരുന്നു ചോദിച്ചു.

"മ്മ്.. ഇജ്ജ് ചോയ്ക്ക്.. "എന്ന് ഷെരീഫ് ന്റെ തോളിൽ തട്ടി മൊയ്തീൻ പറഞ്ഞു.

"വേറൊന്നും അല്ല. ഇങ്ങള് മാസാ മാസം വീട്ടിലേക് പൈസ അയക്കുന്നുണ്ടല്ലോ...? "

"ആ ഉണ്ട്.. "

"എന്നിട്ട് അത് വീട്ടിൽ തികയുന്നുണ്ടോ... "

"അ അ ആ.... അപ്പൊ അതാണ് കാര്യം.. അല്ലെ... "

"മ്മ്... "

"എടാ ഷെരീഫെ... അനക്ക് അറിയതോണ്ടാ... നമ്മൾ പ്രവാസികൾക്ക് മാത്രേ പ്രവാസ ജീവിതം എന്തെന്ന് അറിയുള്ളൂ... നാട്ടിലുള്ളവർ മറ്റൊന്നാ ചിന്തിക്ക. ആ ഓൽ ഗൾഫ് കാരല്ലേ... കുറെ പൈസ ണ്ടാവും... ഇങ്ങനെ ഒക്കെ ആയിരിക്കും.

എന്നാൽ വീട്ടിലുള്ള ഭാര്യയും മക്കളും ചിന്തിക്കുന്നതോ ഇവിടെ പൈസ മരത്തിൽ നിന്നും പറിക്കുന്നത് ആണെന്നാണ്... പക്ഷെ സ്വന്തം തന്തക്കും തള്ളക്കും അറിയാം തന്റെ മകൻ അധ്വാനിച്ചു കൊണ്ട് വരുന്നതാണ് എന്നത്. സ്വന്തം മക്കളുടെ വിയർപ്പിന്റെ ഗന്ധം അറിഞ്ഞവർ ആണ് നമ്മുടെ ബാപ്പയും ഉമ്മയും. പിന്നെ ഇജ്ജ് ചോതിചില്ലേ... വീട്ടിലേക്കു അയക്കുന്ന പൈസ തികയുന്നു ണ്ടോ ന്ന്. നിന്റ വീട്ടിലെ അവസ്ഥ തന്നെ യാ എല്ലാ പ്രവാസികളുടെയും വീട്ടിലെ അവസ്ഥ. നമ്മുടെ പ്രയാസവും പരിഭവങ്ങളും കാണാൻ ഇവിടെ ആരും ഇല്ല..... "

"അതെ മൊയ്തീൻ ക്കാ... ഞാൻ എത്ര നാളായി അറിയോ എന്റെ കുടുംബത്തെ ഒക്കെ കണ്ടിട്ട്. ഇൻശാ അല്ലാഹ് ഒരു 4മാസം കൂടി കഴിഞ്ഞിട്ട് നാട്ടിലേക്കു പോകാനുള്ള ടിക്കറ്റ് റെഡി ആക്കണം... "

"മ്മ്മ്.. എല്ലാർക്കും അതാണ് ആഗ്രഹം. പക്ഷെ പടച്ചോൻ വിധിച്ചതേ നടക്കൂ... ഇപ്പൊ നല്ല നിലയിൽ കഴിയുന്നതിന് പടച്ചോനെ സ്തുതിക്കാ...

അൽഹംദുലില്ലാഹ്... "


"അൽഹംദുലില്ലാഹ്.. "

Faiha Fathima
8 C KKMKS CHEEKODE
KIZHISSERI ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കഥ