എ എൻ എം യു പി എസ് ഗോഖലെ നഗർ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്


പ്രകൃതി


നട്ടുവളർത്താം
 നമ്മളോരോ ത്തർക്കും
ഒരു തൈ...... മാത്രമെന്നാലും ( 2 )
ഒരു തൈ നടുമ്പോൾ
ഓർക്കുക മർത്യ നീ..
കൈവിടാതതിനെ പരിചരിക്കൂ.... (2)
പൊള്ളുന്ന വെയിലിൽ
കൂട്ടുകാരോടൊത്ത്
ആ മര തണലിലൊന്നിരിക്കാം... (2)
കൊച്ചു കഥകൾ പറഞ്ഞു
                   രസിച്ചു നാം
ആ കുളിർ കാറ്റിനെ
                   ആസ്വദിക്കാം (2)
കാത്തുസൂക്ഷിക്കൂ മനുഷ്യ... യീ പ്രകൃതിയേ
പ്രളയമായല്ലെങ്കിൽ കാർന്നുതിന്നും (2)
വെട്ടിമുറിക്കരുതീ.......മരങ്ങളെല്ലാം
പ്രകൃതിയിത് നമ്മുടേതെന്നോർക്കുക നീ........ (2)

 

ആദിയ രാജേഷ്
6A എ.എൻ എം യു .പി സ്കൂൾ ഗോഖലെ നഗർ
സു.ബത്തേരി ഉപജില്ല
വയ‍നാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത