സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/Primary
- കോട്ടയം രൂപതാ മെത്രാൻ അഭിവന്ദ്യ അലക്‌സാണ്ടർ ചൂളപ്പറമ്പിൽ തിരുമേനിയുടെ അനുഗ്രഹാശീർവാദത്തോടു കൂടി ചെറുശ്ശേരിൽ ബഹു. മാത്യു അച്ചന്റേയും ഷെവലിയാർ പ്രൊഫ. വി ജെ ജോസഫ് കണ്ടോത്തിന്റെയും മറ്റത്തിൽ ബഹു. സിറിയക് അച്ചന്റേയും നേതൃത്വത്തിൽ 1943-ൽ നടന്ന ക്നാനായ മലബാർ കുടിയേറ്റത്തിന്റെ ഫലമായാണ് ഈരൂഡ് സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്‌കൂൾ 1-1-1948 ൽ സ്ഥാപിതമായത്.
- മറ്റത്തിൽ ബഹു. സിറിയക് അച്ചന്റെ നേതൃത്വത്തിൽ വാലേൽ വി ടി അന്നമ്മ ടീച്ചർ (പിന്നീട് സിസ്റ്റർ ജോസഫൈൻ) ഹെഡ്മിസ്ട്രസ് ആയും പറമ്പേട്ട് ടി ഓ തോമസ് സാർ ഫസ്റ്റ് അസിസ്റ്റന്റ് ആയും ആരംഭിച്ച ഈ സ്‌കൂൾ ശ്രീ. രാഘവപണിക്കർ ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്ത് 11-6-1956 ൽ സേക്രഡ് ഹാർട്ട് ഹയർ എലിമെന്ററി സ്‌കൂൾ പയ്യാവൂർ എന്ന പേരിൽ മുതൽ വരെ ക്ലാസ്സുകളോട് കൂടി യു പി സ്‌കൂൾ ആയിത്തീർന്നു. 1964 ൽ എൽ പി സെക്ഷൻ വേർപെടുത്തി. സി. റെജീസ് അവിടെ ചാർജെടുത്തു.
സ്റ്റാഫ് കൗൺസിൽ
- ഷാജിമോൻ ടി കെ (ഹെഡ്മാസ്റ്റർ)
- ബിജി മത്തായി
- ലിസ്സി പി ജെ
- രഞ്ജു രാജു
- നിമ്മി ഫിലിപ്പ്
- മോനിഷ ജോൺ
- കല സക്കറിയ
- സിജിൽ രാജു
- ഷേർളി എബ്രഹാം
- ബോബി ജോർജ്